Advertisement

വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി തെരച്ചില്‍

August 8, 2022
Google News 2 minutes Read

തിരുവനന്തപുരം കേശവദാസപുരത്ത് വീട്ടമ്മയുടെ കൊലപാതകത്തിൽ അഞ്ചുപേർ കസ്റ്റഡിയിൽ. നിർണ്ണായക വിവരങ്ങൾ ലഭിച്ചെന്ന് പൊലീസ്.ഒരാളെ തിരയുന്നുവെന്ന് കമ്മിഷണർ ജി.സ്പർജൻ കുമാർ പറഞ്ഞു. കൊലയ്ക്ക് പിന്നിൽ ഈ അതിഥി തൊഴിലാളികളെന്ന് സംശയം. പൊലീസ് തിരയുന്ന 21കാരനായ പ്രതി ബംഗാൾ സ്വദേശിയാണ്. ഇയാൾ കെട്ടിടനിർമാണ തൊഴിലാളിയാണ്. ബംഗാൾ സ്വദേശി ആദം അലിക്കായി തെരച്ചിൽ തുടരുന്നു.(woman found dead police investigation started)

കൊല്ലപ്പെട്ട മനോരമയുടെ അയൽവാസിയായത് രണ്ടുമാസം മുൻപാണ്. കൊലനടത്തി കിണറ്റിലിട്ടത് ഇന്നലെ ഉച്ചയ്ക്കുശേഷമെന്നാണ് നിഗമനം. കേശവദാസപുരം ദേവസ്വം ലെയിനിൽ താമസിക്കുന്ന 68വയസുള്ള വിരമിച്ച ഉദ്യോഗസ്ഥ മനോരമയാണ് കൊല്ലപ്പെട്ടത്. കാലുകൾ കെട്ടിയിട്ട നിലയിൽ സമീപത്തെ വീട്ടിലെ കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Story Highlights: woman found dead police investigation started

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here