രാധാകൃഷ്ണൻ ചേട്ടോ, എല്ലാം ശരിയാക്കിയിട്ടുണ്ട്; ഫെയ്സ്ബുക്ക് പോസ്റ്റുമായി ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം ഈഞ്ചക്കലിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ദുരിതാവസ്ഥ വാട്ട്സ് ആപ്പിലൂടെ ചൂണ്ടിക്കാട്ടിയ രാധാകൃഷ്ണൻ ചേട്ടന് മറുപടിയുമായി മേയർ ആര്യ രാജേന്ദ്രൻ. എല്ലാ പ്രശ്നങ്ങളും പരിഹരിച്ചിട്ടുണ്ടെന്ന് കാട്ടി രാധാകൃഷ്ണൻ ചേട്ടോ, എല്ലാം ശരിയാക്കിയിട്ടുണ്ട് എന്ന ക്യാപ്ഷനോടെയാണ് മേയർ ആര്യ രാജേന്ദ്രൻ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇന്ന് രാവിലെ തന്നെ സ്ഥലം വൃത്തിയാക്കി ഉപയോഗയോഗ്യമാക്കിയിട്ടുണ്ടെന്നും സംഭവം അറിഞ്ഞപ്പോൾ തന്നെ പ്രശ്നം പരിഹരിക്കാൻ വേണ്ട നിർദ്ദേശം നൽകിയിരുന്നുവെന്നും മേയർ ഫെയ്സ്ബുക്കിൽ കുറിച്ചു. ( Complaint through WhatsApp; Arya Rajendran with Facebook post )
Read Also: തുമ്പൂർമൂഴി പരിപാലന തൊഴിലാളികളെ അപമാനിക്കരുത്; ഫെയ്സ്ബുക്ക് പോസ്റ്റുമായി ആര്യ രാജേന്ദ്രൻ
മേയർ ആര്യ രാജേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
രാധാകൃഷ്ണൻ ചേട്ടോ, എല്ലാം ശരിയാക്കിയിട്ടുണ്ട്……
ഇന്നലെ (8.8.22) രാവിലെ പതിനൊന്ന് മണിയോടെയാണ് ഈഞ്ചക്കലിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ദുരിതാവസ്ഥ രാധാകൃഷ്ണൻ ചേട്ടൻ ശ്രദ്ധയിൽപ്പെടുത്തുന്നത്. ഉടൻ പ്രശ്നം പരിഹരിക്കാൻ വേണ്ട നിർദ്ദേശം നൽകി. ഇന്ന് രാവിലെ തന്നെ സ്ഥലം വൃത്തിയാക്കി ഉപയോഗയോഗ്യമാക്കിയിട്ടുണ്ട്.
പിന്നെ ഒരു കാര്യം, നമ്മൾ തന്നെയാണ് ഇത്തരം മാലിന്യക്കൂമ്പാരങ്ങൾ സൃഷ്ടിക്കുന്നത്. ഇനിയെങ്കിലും ജാഗ്രതപുലർത്തണം. നഗരസഭയുടെ മാലിന്യ സംസ്കരണ നിർദ്ദേശങ്ങൾ പാലിക്കണം. പൊതു ഇടങ്ങൾ നമ്മുടേത് കൂടിയാണ്. നഗരസഭ ഒപ്പമുണ്ടാകും.
Story Highlights: Complaint through WhatsApp; Arya Rajendran with Facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here