ഗവർണർ ഒപ്പു വെച്ചില്ല; 11 ഓർഡിനൻസുകൾ അസാധുവായി

ഗവർണർ ഒപ്പു വെയ്ക്കാത്തതിനാൽ 11 ഓർഡിനൻസുകൾ അസാധുവായി. ഓർഡിനൻസുകളുടെയെല്ലാം കാലാവധി ഇന്നാണ് അവസാനിച്ചത്. ലോകായുക്ത ഭേദഗതി ഓർഡിനൻസും അസാധുവായവയിൽ ഉൾപ്പെടുന്നുണ്ട്.
ഓർഡിനൻസ് വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിക്കേണ്ടെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉയർന്ന അഭിപ്രായം. പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി.
നിയമ നിർമ്മാണത്തിന് പ്രത്യേക സഭാ സമ്മേളനം വിളിക്കും. ഇക്കാര്യം ഗവർണറെ ബോധ്യപ്പെടുത്തും. ( Governor Arif Mohammad Khan did not sign; 11 Ordinances repealed )
Read Also: അടിവസ്ത്രം അഴിപ്പിച്ച സംഭവം; പരാതി ലഭിച്ചാൽ ഇടപെടുമെന്ന് ഗവർണർ
സംസ്ഥാന സർക്കാറിനെ പ്രതിസന്ധിയിലാക്കി ഓർഡിനൻസ് സംബന്ധിച്ച വിവാദത്തിൽ നിലപാട് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു. ഓർഡിനൻസുകളിൽ ഒപ്പിടാനാകില്ലെന്നും കൂടുതൽ പരിശോധന വേണമെന്നും അദ്ദേഹം പറഞ്ഞു.
ഓർഡിനൻസിൽ കണ്ണുംപൂട്ടി ഒപ്പിടാനാവില്ല. കൂടുതൽ സമയം വേണം. ഒറ്റ ദിവസം കൊണ്ട് എല്ലാം തീരുമാനമാക്കാനാവില്ല. ഓർഡിനൻസുകളിൽ കൃത്യമായ വിശദീകരണം വേണം. ജനാധിപത്യമൂല്യം ഉയർത്തിപിടിക്കണം. ലോകായുക്ത നിയമഭേദഗതി അടക്കം നിർണായകമായ 11 ഓർഡിനൻസുകളുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഗവർണർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി അര മണിക്കൂറോളം ചർച്ച നടത്തിയിട്ടും ഗവർണർ വഴങ്ങിയിരുന്നില്ല.
Story Highlights: Governor Arif Mohammad Khan did not sign; 11 Ordinances repealed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here