മുംബൈ ഏവിയേഷൻ യൂണിയൻ ഓഫീസിൽ ജീവനക്കാരനെ തല്ലിക്കൊന്നു

മുംബൈയിലെ ഏവിയേഷൻ യൂണിയൻ ഓഫീസിൽ മദ്യപാനത്തിനിടെ ഒരാളെ തല്ലിക്കൊന്നു. സാന്താക്രൂസിലെ ഓഫീസിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ ജീവനക്കാരനാണ് മരിച്ചത്.
ഞായറാഴ്ച രാത്രി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ യൂണിയൻ ഓഫീസിൽ നടന്ന മദ്യ വിരുന്നിടെയാണ് സംഭവം. മദ്യപാനത്തിനിടെ നിഖിൽ ശർമ്മ(30) എന്ന യുവാവ് ചിലരുമായി വഴക്കിട്ടത് സംഘർഷത്തിന് കാരണമായി. ഇത് ചോദിക്കാൻ എത്തിയ 50 കാരനായ അബ്ദുൾ ഷെയ്ഖിനും മർദ്ദനമേറ്റു. മദ്യലഹരിയിൽ നിഖിൽ ഷെയ്ഖിനെ അതി ക്രൂരമായി മർദിച്ചു.
പ്രതിയെ സാന്താക്രൂസ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പാർട്ടിക്കിടെ നിഖിൽ നിരവധി പേരുമായി വഴക്കിടുകയും മർദിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. കൊല്ലപ്പെട്ട ഷെയ്ഖ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ ജീവനക്കാരനാണ്.
Story Highlights: Mumbai Man Beaten To Death During Party At Aviation Union Office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here