Advertisement

ഇൻസ്റ്റഗ്രാമിൽ ബിക്കിനി ചിത്രങ്ങൾ; പ്രൊഫസർ 99 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കൊൽക്കത്ത യൂണിവേഴ്സിറ്റി

August 9, 2022
Google News 2 minutes Read
professor bikini instagram university

തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ബിക്കിനി ചിത്രങ്ങൾ പങ്കുവച്ചതിന് കൊൽക്കത്തയിലെ സെൻ്റ് സേവിയേഴ്സ് സർവകലാശാല 99 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ടു എന്ന് പ്രൊഫസർ. തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നും യൂണിവേഴ്സിറ്റിയുടെ മുഖഛായയ്ക്ക് കോട്ടം തട്ടിയതിനാൽ 99 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ടു എന്നും പ്രൊഫസർ പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയുന്നു. (professor bikini instagram university)

ഒരു കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിന്മേലാണ് പ്രൊഫസർക്കെതിരെ നടപടി എടുത്തത്. തൻ്റെ മകൻ അടുത്തിടെ ഇൻസ്റ്റഗ്രാമിൽ ചില ചിത്രങ്ങൾ നോക്കുന്നത് ശ്രദ്ധയില്പെട്ടു. ഈ ചിത്രങ്ങൾ ശ്രദ്ധിച്ചപ്പോഴാണ് പ്രൊഫസർ ബിക്കിനിയിൽ നിൽക്കുന്നതാണെന്ന് മനസ്സിലായത്. അടിവസ്ത്രത്തിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത് ഒരു അധ്യാപികയ്ക്ക് യോജിച്ചതല്ല. അത് മോശവും അസഭ്യവുമാണ്. തൻ്റെ അധ്യാപികയെ ഇങ്ങനെ ഒരു വസ്ത്രത്തിൽ ഒരു 18കാരൻ കാണുന്നത് വളരെ അനുചിതമാണെന്നും പരാതിയിൽ പറയുന്നു.

Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോ​ഗിക്കാൻ പ്രേരിപ്പിച്ച വ്ലോ​ഗർ അറസ്റ്റിൽ

പരാതിയ്ക്ക് പിന്നാലെ വിശദീകരണം നൽകാനായി പ്രൊഫസരെ വിളിപ്പിച്ചു. രജിസ്ട്രാറും വൈസ് ചാൻസിലർ ഫാദർ ഫെലിക്സ് രാജുമാണ് കമ്മറ്റിയിലുണ്ടായിരുന്നത്. പരാതിക്കത്ത് പരസ്യമായി വായിച്ചതിനു ശേഷം തന്നോട് ജോലിയിൽ നിന്ന് ഒഴിയാൻ നിർബന്ധിതമായി ആവശ്യപ്പെട്ടു എന്ന് പ്രൊഫസർ പറയുന്നു. അങ്ങനെ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇവർ ജോലിയിൽ നിന്ന് വിരമിച്ചു.

പരാതിയിൽ പറഞ്ഞിരിക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ആയി പങ്കുവച്ചതാണെന്ന് അധ്യാപിക പറയുന്നു. 2021 ജൂൺ 13നാണ് ആ ചിത്രം പങ്കുവച്ചത്. സർവകലാശാലയിൽ ജോലിയ്ക്ക് കയറുന്നതിന് വളരെ മുൻപാണ് ചിത്രം പങ്കുവച്ചത്. എൻ്റെ പ്രൊഫൈൽ പ്രൈവറ്റ് അക്കൗണ്ടാണ്. എന്നിട്ടും എൻ്റെ ചിത്രം എങ്ങനെ വിദ്യാർത്ഥിക്ക് ലഭിച്ചു എന്നറിയണം.

രാജിവെക്കുന്നതിൻ്റെ തലേന്ന്, തൻ്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്നും അങ്ങനെയാണ് ചിത്രങ്ങൾ പുറത്തായതെന്നും കാട്ടി അധ്യാപിക പൊലീസിൽ പരാതിനൽകിയിരുന്നു. തുടർന്ന് ഇവർ സർവകലാശാലയ്ക്ക് വക്കീൽ നോട്ടീസയച്ചു. പരാതിയുടെ പകർപ്പും മറ്റ് രേഖകളും നൽകണമെന്നായിരുന്നു നോട്ടീസിലെ ആവശ്യം. എന്നാൽ, നോട്ടീസിനെതിരെ രൂക്ഷമായി പ്രതികരിച്ച സർവകലാശാല ഇവർക്കെതിരെ പരാതിനൽകി. നിരുപാധികം മാപ്പ് പറയണമെന്നും സർവകലാശാലയുടെ സല്പേരിന് കളങ്കം വരുത്തിയതിനാൽ 99 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും പരാതിയിൽ പറയുന്നു. എന്നാൽ, വിഷയത്തിൽ താൻ കൽക്കട്ട ഹൈക്കോടതിയെ സമീപിക്കുമെന്ന് അധ്യാപിക പറയുന്നു.

Story Highlights: professor bikini photo instagram kolkata university

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here