കൊല്ലത്ത് മദ്യപാനത്തിനിടെ തർക്കം; യുവാവിന്റെ നെഞ്ചിൽ സ്ക്രൂ ഡ്രൈവർ കുത്തിയിറക്കി

മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിനിടെ യുവാവിനെ സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തിപരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. കൊല്ലം പരവൂരിലാണ് സംഭവം. കോങ്ങാൽ സ്വദേശിയായ സജിനെ ആക്രമിച്ച കേസിൽ പരവൂർ പൊഴിക്കര തെക്കേമുള്ളിൽ അബ്ദുൾ വാഹിദിനെയാണ് (38) പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സജിൻ ചികിത്സയിലാണ്. ( Violence while drinking; The young man was injured )
Read Also: പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ കാമുകൻ അറസ്റ്റിൽ
ഇരുവരും ശനിയാഴ്ച ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് സംഭവം. തർക്കത്തെ തുടർന്ന് സജിന്റെ വീട്ടിലെത്തിയ വാഹിദ് കൈയിൽ കരുതിയിരുന്ന സ്ക്രൂ ഡ്രൈവർ കൊണ്ട് നെഞ്ചിൽ ആഴത്തിൽ കുത്തുകയായിരുന്നു. സജിൻ നൽകിയ പരാതിയിൽ പരവൂർ ഇൻസ്പെക്ടർ എ.നിസാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു.
Story Highlights: Violence while drinking; The young man was injured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here