Advertisement

‘മോഹൻലാലിനൊപ്പം എന്നെ കാസ്റ്റ് ചെയ്യാൻ പ്രിയദർശനോട് പറയണം’; അക്ഷയ് കുമാർ

August 10, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബോളിവുഡിൽ മാത്രമല്ല, ഇങ്ങ് മലയാളത്തിലും പ്രിയപ്പെട്ട താരമാണ് അക്ഷയ് കുമാർ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം രക്ഷാ ബന്ധന്റെ റിലീസുമായി ബന്ധപ്പെട്ട് പ്രൊമോഷന് എത്തിയതാണ് അക്ഷയ് കുമാർ. പ്രൊമോഷന്റെ വേളയിൽ താരം നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. മോഹന്‍ലാലിനൊപ്പം തന്നെയും സിനിമയില്‍ കാസ്റ്റ് ചെയ്യണമെന്നാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്. പ്രൊമോഷന്‍ പരിപാടി കാണാനെത്തിയ മലയാളിയായ യുവാവിന്റെ രക്ഷാബന്ധന്‍ മലയാളത്തില്‍ റീക്രിയേറ്റ് ചെയ്താൽ താങ്കള്‍ അതില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന്റെ മറുപടിയാണ് വൈറലാകുന്നത്.

താങ്കള്‍ നിരവധി മലയാളം സിനിമകള്‍ ബോളിവുഡില്‍ റീക്രിയേറ്റ് ചെയ്തിട്ടുണ്ട്. രക്ഷാബന്ധന്റെ ട്രെയ്‌ലര്‍ കണ്ടപ്പോള്‍ ഈ സിനിമയിലേക്ക് ആര്‍ക്കും കണക്റ്റ് ചെയ്യാന്‍ പറ്റുമെന്നാണ് തോന്നിയത്. ഈ സിനിമ മലയാളത്തില്‍ റീക്രിയേറ്റ് ചെയ്ത് അതില്‍ നിങ്ങളും അഭിനയിക്കുന്നതിനോട് എന്താണ് അഭിപ്രായം എന്നായിരുന്നു ചോദ്യം.

മലയാളത്തിലെ ഒട്ടേറെ ചിത്രങ്ങൾക്ക് ബോളിവുഡിൽ റീമേക്ക് ഒരുങ്ങിയപ്പോൾ നായകനായി എത്തിയത് അക്ഷയ് കുമാർ ആയിരുന്നു. മണിച്ചിത്രത്താഴ്, റാംജി റാവു സ്പീക്കിംഗ്, ബോയിങ് ബോയിങ്, പോക്കിരി രാജ, വെള്ളാനകളുടെ നാട് തുടങ്ങി നിരവധി ചിത്രങ്ങളുടെ റീമേക്കിൽ നടൻ വേഷമിട്ടു. ചിത്രത്തിൽ ഏറിയ പങ്കും മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയവയാണ്. പ്രിയദർശൻ തന്നെയാണ് തന്റെ മലയാള ചിത്രങ്ങൾക്ക് ഹിന്ദിയിൽ റീമേക്ക് ഒരുക്കാറുള്ളതും.

ഇപ്പോഴിതാ, മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിനൊപ്പം വേഷമിടാനുള്ള ആഗ്രഹം പങ്കുവയ്ക്കുകയാണ് അക്ഷയ് കുമാർ. രക്ഷാബന്ധൻ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖങ്ങളിലാണ് അക്ഷയ് കുമാർ മോഹൻലാലിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം പങ്കുവെച്ചത്. ‘എനിക്ക് അഭിനയിക്കാൻ ആഗ്രഹമുണ്ട്, പക്ഷേ എനിക്ക് മലയാളം സംസാരിക്കാൻ അറിയില്ല’ . മറ്റാരെങ്കിലും അദ്ദേഹത്തിന് ഡബ്ബ് ചെയ്താലോ എന്ന് ചോദിച്ചപ്പോൾ ‘എനിക്ക് വേണ്ടി മറ്റാരെങ്കിലും ഡബ്ബ് ചെയ്യുന്നത് കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എനിക്ക് സ്വയം ഡബ്ബ് ചെയ്യാനാണ് ഇഷ്ടം. പക്ഷേ തീർച്ചയായും ഒരു മലയാളം സിനിമ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു’- നടൻ വ്യക്തമാക്കി.

Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി വന്നു’; ഭാഗ്യക്കുറിയിലൂടെ വരുന്ന ‘ഭാഗ്യം’ മാത്രമല്ലെന്ന് കഴിഞ്ഞ തവണത്തെ ബമ്പർ സമ്മാന ജേതാവ് ജയപാലൻ

തമിഴിലും കന്നഡയിലും താൻ ഇതിനകം അരങ്ങേറ്റം കുറിച്ചിട്ടുണ്ടെന്നും മലയാളത്തിൽ പ്രവർത്തിക്കുന്നത് മികച്ചതായിരിക്കുമെന്നും അക്ഷയ് കുമാർ പറയുന്നു. മോഹൻലാലിനൊപ്പം ഒരു മലയാള സിനിമ ചെയ്യുന്നതിനെക്കുറിച്ച് സംവിധായകൻ പ്രിയദർശനുമായി സംസാരിക്കുമെന്നും താരം പങ്കുവെച്ചു.’ ഞാൻ രജനീകാന്ത് സാറിനൊപ്പം ഒരു തമിഴ് സിനിമ ചെയ്തു, ഒരു കന്നഡ സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിൽ പ്രവർത്തിക്കുക എന്നത് എന്റെ ഭാഗ്യമാണ്. പ്രിയദർശനുമായി ഇതിനെക്കുറിച്ച് സംസാരിക്കണം, മോഹൻലാലിനൊപ്പം എന്നെ കാസ്റ്റ് ചെയ്യാൻ കഴിയുമോ എന്ന് ചോദിക്കണം. അത് ചെയ്യുന്നത് ഒരു ബഹുമതിയാവും’- അദ്ദേഹം പറഞ്ഞു. അതേസമയം, അക്ഷയ് കുമാറും പ്രിയദർശനും ‘ഭൂൽ ഭുലയ്യ’ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

Story Highlights: Akshay Kumar says he should ask priyadarshan if he will cast me along with mohanlal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement