കോഴിക്കോട് മേയര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവം: എന്ത് നടപടിയെടുക്കുമെന്ന് ഇന്നറിയാം

ആര്‍എസ്എസ് പരിപാടിയില്‍ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പങ്കെടുത്ത സംഭവം ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. മേയര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം കടുത്ത നടപടികള്‍ ഉണ്ടായേക്കില്ലെന്നും സൂചനകളുണ്ട്. (cpim state committee will discuss action against beena philip for participating rss program)
ബീനാ ഫിലിപ്പ് ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത സംഭവത്തില്‍ ജില്ലാ കമ്മിറ്റിയുടെ നിലപാടും മേയര്‍ നല്‍കിയ വിശദീകരണവും ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിയെ അറിയിക്കും. 2010ല്‍ കൊല്ലം മേയറായിരുന്ന പത്മലോചനനെ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിന് സ്ഥാനത്തുനിന്നും നീക്കിയിരുന്നു. ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡും ചെയ്തിരുന്നു.
Read Also: ഇന്ന് മന്ത്രിസഭാ യോഗം; ഓര്‍ഡിനന്‍സ് പുതുക്കലില്‍ ചര്‍ച്ച
ബീനാ ഫിലിപ്പ് നിലവില്‍ പാര്‍ട്ടിയുടെ ബ്രാഞ്ച് അംഗം മാത്രമാണ്. സജീവ രാഷ്ട്രീയത്തില്‍ ദീര്‍ഘകാല പ്രവര്‍ത്തന പരിചയമില്ലെന്നത് ഉള്‍പ്പെടെ പരിഗണിച്ച് കടുത്ത നടപടിയുണ്ടാകാന്‍ ഇടയില്ല. വിഷയം സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്ത ശേഷം ജില്ലാ കമ്മിറ്റിയാകും തീരുമാനമെടുക്കുക.
Story Highlights: cpim state committee will discuss action against beena philip for participating rss program
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here