അൽ ഹദയിൽ മലമുകളിൽ നിന്ന് വാഹനം താഴേക്ക് മറിഞ്ഞ് അപകടം; മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി

സൗദി അറേബ്യയിലെ അൽ ഹദയിൽ മലമുകളിൽ നിന്ന് വാഹനം മറിഞ്ഞ് അപകടം. അപകടത്തിൽ മരിച്ച മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. സൗദി സിവിൽ ഡിഫൻസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവരുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവന്നിട്ടില്ല.
കാലാവസ്ഥ വ്യതിയാനം മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാവുന്നുണ്ട്. യാത്രക്കാർ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. ചൊവ്വ മുതൽ വെളളി വരെ സൗദി അറേബ്യയില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ട്.
അപകടങ്ങളിൽ പെടാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് സിവിൽ ഡിഫൻസ് വിഭാഗം പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിക്കണമെന്നും ഡയറക്ടറേറ്റ് വക്താവ് കേണൽ മുഹമ്മദുൽ ഹമ്മാദി ആവശ്യപ്പെട്ടിരുന്നു.
Read Also: തൃശൂരില്‍ സ്വന്തം ബസിനടിയിൽപ്പെട്ട് ഉടമയ്ക്ക് ദാരുണാന്ത്യം
Story Highlights: dead bodies of accident victims in taif saudi arabia recovered
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here