Advertisement

“അമ്മയായി പത്തു മാസം പോലും പൂര്‍ത്തിയാകും മുമ്പാണ് ദീപിക മത്സരത്തിനെത്തിയത്, നിന്നെ കുറിച്ചോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു”; കാർത്തിക്

August 10, 2022
3 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്‌ക്വാഷ് മിക്‌സഡ് ഡബിള്‍സില്‍ ദീപിക പള്ളിക്കല്‍ വെങ്കലം നേടിയതിനെ കുറിച്ച് ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ദിനേശ് കാര്‍ത്തിക്. നീ വളരെ നന്നായി കളിച്ചു, നിന്നെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു എന്നാണ് കാർത്തിക് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചത്. പത്തുമാസം പോലും തികഞ്ഞില്ല ദീപിക ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയിട്ട്. ഈ അവസ്ഥയിലാണ് ബെര്‍മിങ്ഹാമില്‍ ദീപിക മത്സരത്തിനെത്തിയത്. ഗർഭിണിയായ വേളയിൽ കളിക്കളത്തിൽ നിന്ന് മാറിനിന്ന ദീപിക ഒരു ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചെത്തുന്നത്.

ആദ്യ വിവാഹ ബന്ധം തകര്‍ന്നതിന്റെ വിഷാദത്തിലും നിരാശയിലായിരുന്നു കാർത്തിക്. ദീപിക ജീവിതത്തിലേക്ക് കടന്നുവന്നതോടെ തനിക്ക് ജീവിതത്തിൽ സന്തോഷം തിരിച്ചു കിട്ടിയെന്ന് കാർത്തിക് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പിന്നീട് കാർത്തിക് ജീവിതത്തിലേക്കും തന്റെ കരിയറിലും വൻ തിരിച്ചുവരവാണ് നടത്തിയത്. സമീപകാലത്തെ കളിക്കളത്തിലെ കാർത്തിക്കിന്റെ പ്രകടനം ആരാധകരുടെ ഹൃദയത്തിൽ ഇടം കണ്ടെത്തുന്നവയായിരുന്നു. അതിന്റെ ഒരു പങ്ക് ദീപികയ്ക്ക് അർഹതപ്പെട്ടതാണ്. ജീവിതത്തിൽ തകർന്ന നിമിഷങ്ങളിൽ കാർത്തിക്കിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ദീപികയായിരുന്നു.

Read Also: ‘കേരളം കടക്കെണിയിൽ അല്ല, കേന്ദ്ര ധനനയം സംസ്ഥാന വളർച്ചയെ തടയുന്നു’; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി

അതുപോലെ ഗര്‍ഭിണിയായ ശേഷം കളിക്കളത്തില്‍ നിന്നു വിട്ടുനിൽക്കേണ്ടി വന്ന ദീപികയ്ക്ക് താങ്ങായി കാർത്തിക്കും കൂടെനിന്നു. ഇപ്പോൾ ദീപിക സ്വന്തമാക്കിയ വിജയങ്ങൾക്ക് ഇരട്ടി മധുരമാണ്. അമ്മയായി ആറു മാസം പോലും പൂര്‍ത്തിയാകുന്നതിനുമുമ്പേ ലോകചാമ്പ്യന്‍ഷിപ്പിനായി കളിക്കളത്തില്‍ തിരിച്ചെത്തിയിരുന്നു ദീപിക. ആ വിജയയാത്രയുടെ തുടര്‍ച്ചയാണ് കോമണ്‍വെല്‍ത്ത് ഗെയിംസിലും നമ്മൾ കണ്ടത്.

Story Highlights: dinesh karthik sweet gesture for wife dipika pallikal after she wins bronze

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement