‘ഫാഫ് ഡു പ്ലെസിസ് ലോകകപ്പിൽ കളിച്ചില്ലെങ്കിൽ ദക്ഷിണാഫ്രിക്കയ്ക്ക് വൻ നഷ്ടം’; ദിനേശ് കാർത്തിക്

ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ ഫാഫ് ഡു പ്ലെസിസിനെയും ഉൾപ്പെടുത്തണമെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ദിനേഷ് കാർത്തിക്. താരം കളിച്ചില്ലെങ്കിൽ അത് ടീമിന് വലിയ നഷ്ടമാകുമെന്നും കാർത്തിക് അഭിപ്രായപ്പെട്ടു. ഇന്ത്യൻ പിച്ചുകളിൽ സ്ഥിരതയോടെ കളിക്കുന്ന താരമാണ് ഡു പ്ലെസിസ്. താരത്തെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരികെ കൊണ്ടുവരണമെന്നും കാർത്തിക് പറഞ്ഞു.
“ഫാഫ് ഡു പ്ലെസിസിന്റെ ഫോമിൽ എനിക്ക് അത്ഭുതമില്ല, കാരണം എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു മികച്ച കളിക്കാരനാണ്. അദ്ദേഹം വളരെ നല്ല ക്യാപ്റ്റൻ കൂടിയാണ്. കഴിഞ്ഞ നാലഞ്ചു വർഷത്തെ ഐപിഎല്ലിൽ, സ്ഥിരതയോടെ അദ്ദേഹം നന്നായി ബാറ്റ് ചെയ്തു. ഈ വർഷവും അദ്ദേഹത്തിന്റെ പ്രകടനം മികച്ചതായിരുന്നു. ലോകകപ്പിൽ കളിച്ചില്ലെങ്കിൽ ദക്ഷിണാഫ്രിക്കയ്ക്ക് വലിയൊരു നഷ്ടമാകുമെന്ന് ഞാൻ കരുതുന്നു. നായകൻ എന്ന നിലയിലും ബാറ്റ്സ്മാൻ എന്ന നിലയിലും വലിയ മാറ്റങ്ങളുണ്ടാക്കാൻ കഴിയുന്ന താരമാണ് അദ്ദേഹം.”- ദിനേശ് കാർത്തിക് പറഞ്ഞു.
Story Highlights: Dinesh Karthik On Faf du Plessis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here