മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; രണ്ട് ശ്രീലങ്കന്‍ സ്വദേശിനികള്‍ നെടുമ്പാശേരിയില്‍ പിടിയില്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി. രണ്ട് ശ്രീലങ്കന്‍ സ്വദേശിനികള്‍ കസ്റ്റഡിയില്‍. കൊളംബോയില്‍ നിന്നുമെത്തിയ സിദു മിനി മിസന്‍ സാല, സെവാന്തി ഉത്പാല എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇരുവരും ചേര്‍ന്ന് ഗുളിക രൂപത്തിലാക്കി 980 ഗ്രാം സ്വര്‍ണം മലദ്വാരത്തിലൊളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത് ( gold smuggling; Two Sri Lankan women in custody ).
അതേസമയം, കരിപ്പൂരില്‍ സ്വര്‍ണക്കവര്‍ച്ച സംഘം പിടിയിലായി. സ്വര്‍ണം കടത്തിയ ആളും, കവര്‍ച്ച ചെയ്യാനെത്തിയ നാല് പേരുമാണ് പിടിയിലായത്. തിരൂര്‍ സ്വദേശി മഹേഷാണ് 974 ഗ്രാം സ്വര്‍ണം കടത്തിയത്. പരപ്പനങ്ങാടി സ്വദേശികളായ മൊയ്ദീന്‍ കോയ, മുഹമ്മദ് അനീസ്, അബ്ദുല്‍ റഊഫ്, നിറമരുതൂര്‍ സ്വദേശി സുഹൈല്‍ എന്നിവരാണ് കവര്‍ച്ച ചെയ്യാനെത്തിയവര്‍. യാത്രക്കാരന്‍ ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Story Highlights: gold smuggling; Two Sri Lankan women in custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here