ഈ പട്ടണത്തിലെ ഒന്നാം നമ്പർ വിനോദസഞ്ചാര കേന്ദ്രം ഒരു ദ്വാരം!

വിനോദസഞ്ചാര മേഖല ഒരു രാജ്യത്തിൻ്റെ സുസ്ഥിര വികസനത്തിന് ഏറെ പ്രധാനമാണ്. ലോകമെമ്പാടും കൊവിഡ് പടർന്നുപിടിച്ചപ്പോൾ തിരിച്ചടി നേരിട്ടതിൽ വിനോദസഞ്ചാര മേഖലയും ഉൾപ്പെടുന്നു. കൊവിഡ് ബാധ കെട്ടടങ്ങിത്തുടങ്ങുമ്പോൾ വിനോദസഞ്ചാര മേഖല പഴയ പ്രതാപം തിരിച്ചുപിടിക്കുകയാണ്.

ഇതിനിടെ ഇംഗ്ലണ്ടിലെ ഡെർബിഷെയർ ടൗണിലുള്ള ഒരു വിനോദസഞ്ചാര കേന്ദ്രം വൈറലാവുകയാണ്. പ്രമുഖ ഓൺലൈൻ ട്രാവൽ കമ്പനിയായ ട്രിപ്പ് അഡ്‌വൈസറിൻ്റെ റിപ്പോർട്ട് പ്രകാരം ടൗണിലെ ഒന്നാം സ്ഥാനത്തുള്ള വിനോദസഞ്ചാര കേന്ദ്രം ഒരു മതിലിലെ ദ്വാരമാണ്. നാറ്റ്‌വെസ്റ്റ് ഹോൾ എന്നറിയപ്പെടുന്ന ഈ ദ്വാരം ഇൽക്ലെസ്റ്റണിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്. ഗൂഗിളിൽ 4.7 റേറ്റിംഗും ട്രിപ്പ് അഡ്‌വൈസറിൽ 5 റേറ്റിംഗും ഈ സ്ഥലത്തിനുണ്ട്.

Story Highlights: hole in wall ranked attraction England
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here