Advertisement

ശക്തമായ മഴ; യുഎഇയിലെ ചില ഡാമുകള്‍ തുറക്കുമെന്ന് മുന്നറിയിപ്പ്

August 10, 2022
Google News 2 minutes Read

യുഎഇയിൽ ശക്തമായ മഴ ലഭിച്ച സാഹചര്യത്തില്‍ രാജ്യത്തെ ഏതാനും ഡാമുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അധികമുള്ള വെള്ളം ഒഴുക്കിവിടുന്നതിനാൽ ഡാമുകളുടെ പരിസരത്ത് താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ പിന്തുടരണമെന്നും യുഎഇ ഊര്‍ജ – അടിസ്ഥാന സൗകര്യ മന്ത്രാലയം അറിയിച്ചു.

വുറായ , ശൗഖ , ബുറാഖ്, സിഫ്നി, അല്‍ അജിലി (, അസ്വാനി 1, മംദൂഹ് തുടങ്ങിയ ഡാമുകളുടെ ഷട്ടറുകളാണ് തുറക്കാന്‍ സാധ്യതയുള്ളത്. അടുത്തയാഴ്‍ചയും യുഎഇയുടെ ചില ഭാഗങ്ങളില്‍ മഴ ലഭിക്കുമെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചു. രാജ്യത്ത് കിഴക്കു ഭാഗത്തു നിന്നുള്ള ന്യൂനമര്‍ദം നിലനില്‍ക്കുന്നതിനാല്‍ ദക്ഷിണ, കിഴക്കന്‍ മേഖലകളില്‍ ഓഗസ്റ്റ് 14 മുതല്‍ 17 വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

Read Also: യു.എ.ഇ.യിൽ കനത്തമഴയ്ക്ക് സാധ്യത; വിവിധ പ്രദേശങ്ങളിൽ റെഡ് അലേർട്ട്

കഴിഞ്ഞ ആഴ്ചകളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിച്ച കനത്ത മഴയില്‍ റോഡുകളും താമസ സ്ഥലങ്ങളും വ്യാപാര സ്ഥാപനങ്ങളുമടക്കം വെള്ളത്തിനടിയിലായിരുന്നു. നിരവധിപ്പേര്‍ താമസ സ്ഥലങ്ങളില്‍ നിന്ന് മറ്റ് താത്കാലിക കേന്ദ്രങ്ങളിലേക്ക് മാറിയിരുന്നു.

Story Highlights: UAE: Gates of some dams to be opened to release excess water after heavy rains

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here