നടിയെ ആക്രമിച്ച കേസ്: കോടതി നടപടിക്രമങ്ങളിൽ പങ്കെടുക്കാതെ അന്വേഷണ ഉദ്യോഗസ്ഥൻ കറങ്ങി നടക്കുന്നെന്ന് വിചാരണക്കോടതി

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് വിചാരണ കോടതിയുടെ രൂക്ഷ വിമർശനം. കേസിൽ ഉദ്യോഗസ്ഥന് പ്രത്യേക താത്പര്യമുണ്ടെന്ന് കോടതി അറിയിച്ചു. കോടതി നടപടിക്രമങ്ങളില്‍ പങ്കെടുക്കാതെ അന്വേഷണ ഉദ്യോഗസ്ഥന്‍ പുറത്ത് കറങ്ങി നടക്കുകയാണെന്നും കോടതിയിലെ രഹസ്യരേഖകള്‍ കീഴുദ്യോഗസ്ഥരെ ഉപയോഗിച്ച് ചോര്‍ത്തുന്നുണ്ടെന്നും പറഞ്ഞ കോടതി ഉദ്യോഗസ്ഥന്‍ കോടതി നടപടികള്‍ പാലിക്കണമെന്നു മുന്നറിയിപ്പ് നല്‍കി.(actress assault case trial court against investigating officer)
അതേസമയം നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് എതിരെ അധിക്ഷേപ പരാമര്‍ശവുമായി കേരളാ ജനപക്ഷം നേതാവ് പി സി ജോര്‍ജ് രംഗത്തെത്തി. കേസിനെ തുടര്‍ന്ന് അതിജീവിതയ്ക്ക് കൂടുതല്‍ സിനിമകളില്‍ അവസരം ലഭിച്ചു. അതുകൊണ്ട് അവര്‍ രക്ഷപ്പെട്ടു. നടിക്ക് മാത്രമാണ് കേസ് കൊണ്ട് ഗുണമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു പരാമര്‍ശം.
വ്യക്തി ജീവിതത്തില്‍ നടിക്ക് നഷ്ടമുണ്ടായിരിക്കാം. എന്നാല്‍ ഈ കേസിനെ തുടര്‍ന്ന് പൊതുമേഖലയില്‍ അവര്‍ക്ക് ലാഭം മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പരാമര്‍ശത്തെ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരോട് പിസി ജോര്‍ജ് രോക്ഷം പ്രകടിപ്പിക്കുകയും ചെയ്തു.
Story Highlights: actress assault case trial court against investigating officer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here