Advertisement

അട്ടപ്പാടി മധുവധക്കേസ്; സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതികള്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്ത്

August 11, 2022
Google News 1 minute Read

അട്ടപ്പാടി മധുവധക്കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതികള്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ ട്വന്റി ഫോറിന്.11 പ്രതികള്‍ സാക്ഷികളെ വിളിച്ചതിന്റെ രേഖകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു.സാക്ഷി വിസ്താരത്തിന് ഹാജരാകുന്നതിന് തൊട്ട് മുന്‍പ് വരെ പ്രതികള്‍ സാക്ഷികളെ ബന്ധപ്പെട്ടിരുന്നതായി കോള്‍ രേഖകളില്‍ നിന്ന് വ്യക്തം.പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി ഈ മാസം 16ന് കോടതി പരിഗണിക്കും.

മധുവധക്കേസിലെ സാക്ഷികള്‍ ഒന്നിന് പുറകേ ഒന്നായി മൊഴിമാറ്റിയതിന് പിന്നാലെയാണ് പ്രതികൾ പലരും ജാമ്യ ഉപാതികള്‍ ലംഘിച്ച് സാക്ഷികളെ നിരന്തരം ബന്ധപ്പെട്ടതിന്റെ രേഖകള്‍ പുറത്ത് വരുന്നത്. മരയ്ക്കാര്‍, ഷംസുദീന്‍, നജീബ്, സജീവ് തുടങ്ങിയ പ്രതികളാണ് കൂടുതല്‍ തവണയും സാക്ഷികളുമായി ഫോണില്‍ ബന്ധപ്പെട്ടിരിക്കുന്നത്.ചില സാക്ഷികളെ പ്രതികള്‍ വിളിച്ചത് 63 തവണ വരെ. ഫോണ്‍ വിളികളെല്ലാം സാക്ഷി വിസ്താരം തുടങ്ങുന്നതിന് മുന്‍പുള്ള മാസങ്ങളിലെന്നതും ശ്രദ്ധേയം. പ്രതികളുമായി അടുപ്പം പുലര്‍ത്തിയ 8 പേര്‍ ഇതുവരെ കൂറുമാറിയിട്ടുണ്ട്.

Read Also: മധു വധക്കേസ്: കൂറുമാറുമെന്ന് ബോധ്യമുള്ള സാക്ഷികളെ പ്രോസിക്യൂഷന് ഒഴിവാക്കാമെന്ന് ജസ്റ്റിസ് ചന്ദ്രു

പ്രോസിക്യൂഷന് ലഭിച്ച നിര്‍ണ്ണായക രേഖകള്‍ ഇതിനോടകം കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി ഈ മാസം 16ന് കോടതി പരിഗണിക്കും.ഈ ഹര്‍ജി പരിഗണിച്ച ശേഷം ആയിരിക്കും കേസില്‍ ഇനി കൂടുതല്‍ സാക്ഷി വിസ്താരം ഉണ്ടാവുക. ഹൈക്കോടതി ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണ് സാക്ഷികളെ നിരന്തരം ബന്ധപ്പെട്ടതിലൂടെ പ്രതികള്‍ നടത്തിയതെന്ന് വ്യക്തം. ഇക്കാര്യത്തില്‍ കോടതി നിലപാടാകും ഇനി നിർണായകമാണ്.

Story Highlights: Attappadi Madhu murder case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here