‘തിരംഗ യാത്ര’ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ തമ്മിലടി; കൂട്ടത്തല്ലിനെ പരിഹസിച്ച് അഖിലേഷ് യാദവ്; വിഡിയോ

ഉത്തർപ്രദേശിലെ തിരംഗ യാത്രക്കിടെ ബിജെപി പ്രവർത്തകർ തമ്മിൽ കൂട്ടയടി. കാൺപൂരിലെ മോട്ടിജീലിൽ ഇന്നലെ നടന്ന തിരംഗ യാത്രക്കിടെയാണ് സംഭവം. ജാഥയ്ക്കിടെ രണ്ടു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതാണ് സംഘർഷത്തിലേക്ക് കലാശിച്ചത്. തർക്കം മൂർച്ഛിച്ചതോടെ മുതിർന്ന നേതാക്കൾ ഇടപെട്ടു.(BJP workers clash with each other during ‘Tiranga Yatra’)
പരിപാടിക്കെത്തിയ ഉത്തർപ്രദേശ് ഉപ മുഖ്യമന്ത്രി ബ്രജേഷ് പഥകിനെ സ്വീകരിക്കാനിരിക്കെയായിരുന്നു തമ്മിൽ തല്ല്. അതേസമയം, ബിജെപിയുടെ കൂട്ടത്തല്ലിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവും സമാജ് വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ് രംഗത്തെത്തി. ‘തിരംഗ യാത്ര കലാപയാത്രയാക്കരുത് എന്നാണ് ബിജെപിയോട് ആവശ്യപ്പെടാനുളളത്’. എന്ന് അഖിലേഷ് യാദവ് പറഞ്ഞു.
ഒരു ബൈക്കപകടവുമായി ബന്ധപ്പെട്ട് ചെറിയ കുട്ടികൾ തമ്മിൽ നടത്തിയ വഴക്കാണ് തിരംഗ യാത്രക്കിടെയുണ്ടായത്. അവർ ബിജെപിയുടെ അച്ചടക്കമുളള പ്രവർത്തകരാണ്. യാത്ര സമാധാനപരമായാണ് നടന്നത്. എന്നും കാൺപൂർ ബിജെപി അധ്യക്ഷൻ സുനിൽ ബജാജ് പ്രതികരിച്ചു.
Story Highlights: BJP workers clash with each other during ‘Tiranga Yatra’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here