Advertisement

​ഐ.​എ​സ്.​ഐ.​എ​സി​നെ ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റ് എന്ന് വിളിക്കരുത്; നിലപാടറിയിച്ച് യു.എ.ഇ

August 11, 2022
Google News 2 minutes Read
Don't call ISIS the Islamic State; UAE

തീ​വ്ര​വാ​ദി​ക​ൾ അ​ക്ര​മ​ങ്ങ​ളെ ന്യാ​യീ​ക​രി​ക്കാ​ൻ ഇ​സ്‍ലാം മതത്തിനെ വ്യാപകമായി ഉ​പ​യോ​ഗി​ക്കു​കയാണെന്നും ​ഐ.​എ​സ്.​ഐ.​എ​സി​നെ ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റ്​ എ​ന്ന് വി​ളി​ക്കരുതെന്നും യുണൈറ്റഡ് അറബ് എമിറേറ്റ്സ്. തീ​വ്ര​വാ​ദ​വും ഇ​സ്​​ലാ​മും ത​മ്മി​ൽ യാതൊരു തരത്തിലുള്ള ബ​ന്ധ​വു​മി​ല്ലെന്ന് ആദ്യം എല്ലാവരും മനസിലാക്കണം. യു.​എ.​ഇ പ്ര​തി​നി​ധി മു​ഹ​മ്മ​ദ്​ അ​ബു​ഷ​ഹാ​ബ്​ ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ സു​ര​ക്ഷ കൗ​ൺ​സി​ലി​ലാണ് നിലപാട് വ്യ​ക്ത​മാ​ക്കി രം​ഗത്തെത്തിയത്.

Read Also: മഴക്കെടുതി; പാസ്‌പോർട്ട് നഷ്ടപ്പെട്ടവർക്ക് യു.എ.ഇയിലെ ഇന്ത്യൻ കോൺസുലേറ്റ് ക്യാമ്പ് ഒരുക്കുന്നു

തീ​വ്ര​വാ​ദി​കൾ അനാവശ്യമായി ഇസ്ലാമിനെ ഉപയോ​ഗിക്കുകയാണ്. ഇസ്ലാം സ​ഹി​ഷ്ണു​ത​യു​ടെ മ​ത​മാണ്. അതുകൊണ്ടുതന്നെ ഇസ്ലാമിനെ ഹൈ​ജാ​ക്ക്​ ചെ​യ്യാ​ൻ തീ​വ്ര​വാ​ദി​കളെ അ​നു​വ​ദി​ക്ക​രു​ത്. അ​വ​രു​ടെ ആ​ശ​യ​ങ്ങ​ൾ പൂർണമായും തെറ്റാണ്. തീവ്രവാ​ദത്തെ ന്യാ​യീ​ക​രി​ക്കു​ന്ന​തി​ന് ഇ​സ്​​ലാം മതത്തിന്റെ പേ​ര് അനാവശ്യമായി​ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണ്.

ഐ.​എ​സ്.​ഐ.​എ​സി​ന്‍റെ മ​റ്റൊ​രു പേ​രാണ് ദാ​ഇഷ്. ഇനിമുതൽ ദാ​ഇഷിനെപ്പറ്റി സംസാരിക്കുമ്പോൾ ഇ​സ്​​ലാ​മി​ന്റെയും സത്യവിശ്വാസികളായ മുസ്ലിങ്ങളുടെയും പേ​ര്​ അതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും​ യു.​എ​ന്നി​നോ​ടും അം​ഗ​രാ​ജ്യ​ങ്ങ​ളോ​ടും യു.​എ.​ഇ ആവശ്യപ്പെടുകയായിരുന്നു.

Story Highlights: Don’t call ISIS the Islamic State; UAE

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here