Advertisement

ഭാരത് ജോഡോ യാത്ര; കേരളത്തിലെ പര്യടനം ചർച്ച ചെയ്യാൻ കെ.പി.സി.സി സമ്പൂർണ എക്‌സിക്യൂട്ടീവ് യോഗം ഇന്ന്

August 11, 2022
Google News 2 minutes Read
kpcc meeting about bharat jodo yathra

കേന്ദ്ര നയങ്ങൾക്കെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം ചർച്ച ചെയ്യാൻ കെ.പി.സി.സി സമ്പൂർണ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ( kpcc meeting about bharat jodo yathra )

അടുത്തമാസം ഏഴിന് കന്യാകുമാരിയിൽ നിന്ന് തുടങ്ങുന്ന യാത്ര 11ന് പാറശാല വഴി കേരളത്തിൽ പ്രവേശിക്കും. വിവിധ ജില്ലകളിലായി രാഹുൽഗാന്ധി 17 ദിവസം സംസ്ഥാനത്തുണ്ടാകും. യാത്രാ ചുമതലകൾ വിവിധ നേതാക്കൾക്ക് ഇന്നത്തെ യോഗം കൈമാറും.

കോഴിക്കോട് ചേർന്ന ചിന്തൻ ശിബിരത്തിലെ തീരുമാനങ്ങൾ നടപ്പാക്കുന്നതിനുള്ള ഉപസമിതികൾക്കും നേതൃയോഗം രൂപം നൽകും. നിലവിലെ രാഷ്ട്രീയ സാഹചര്യവും സർക്കാരിനെതിരായ സമരപരിപാടികളും യോഗത്തിൽ ചർച്ചയായേക്കും.

Story Highlights: kpcc meeting about bharat jodo yathra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here