Advertisement

ബീഹാറിൽ സ്പീക്കർ പദവിയിൽ ധാരണ ആയില്ല

August 11, 2022
Google News 2 minutes Read

എൻഡിഎ വിട്ട നിതീഷ് കുമാർ മഹാസഖ്യത്തിലെത്തുന്നതിൽ , നിമിഷങ്ങൾക്കകം നടപടി ആയെങ്കിലും, സ്പീക്കർ പദവി ആർക്ക് എന്നതാണ് ബീഹാറിൽ കീറാമുട്ടിയായിരിക്കുന്നത്. സഖ്യ സർക്കാരിൽ സ്പീക്കർക്കുള്ള നിർണ്ണായക അധികാരം തന്നെയാണ് തർക്കത്തിന്റ പ്രധാന കാരണം.എൻഡിഎ സർക്കാരിൽ സ്പീക്കർ വിജയ് കുമാർ സിൻഹ യുടെ നീക്കങ്ങളിലുള്ള അവിശ്വാസമാണ് സഖ്യം തകരാനുണ്ടായ പ്രധാന കാരണം.

കഴിഞ്ഞ മാർച്ചിൽ ബീഹാർ സഭയിൽ ഉണ്ടായ സംഘർഷത്തിന്റ പേരിൽ മഹാ സഖ്യത്തിലെ 32 അംഗങ്ങളെ ഉടൻ അയോഗ്യരാക്കാൻ സ്പീക്കർ പദ്ധതി ഇട്ടിരുന്നു എന്നാണ് റിപ്പോർട്ട്.മുൻപ് മഹാസഖ്യം വിട്ടെത്തിയത്പോലെ നിതീഷ് നീക്കം നടത്തിയാൽ എംഎൽഎ മാരെ അയോഗ്യരാക്കി ഭൂരിപക്ഷം തെളിയിക്കുന്നത് തടയാനായായിരുന്നു പദ്ധതി.

എന്നാൽ ഈ നീക്കം തിരിച്ചറിഞ്ഞു നിതീഷ് രാജി സമർപ്പിച്ചതിന് പിന്നാലെ മഹാസഖ്യത്തിലെ 50 ഓളം അംഗങ്ങൾ, സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് നൽകി. ഇതോടെ സ്പീക്കറുടെ തുടർ നീക്കങ്ങൾക്ക് സാധുത ഇല്ലാതാകും.

Read Also: Bihar Politics: ബീഹാറില്‍ നിര്‍ണായക നീക്കവുമായി മുഖ്യമന്ത്രി നീതിഷ് കുമാര്‍; സോണിയ ഗാന്ധിയുമായി സംസാരിച്ചെന്ന് സൂചന

2019 ൽ സ്പീക്കർ സ്ഥാനം ജെഡിയു വിന് വിട്ടു നൽകിയതാണ്, മഹാ സഖ്യം വിട്ടു എൻഡിഎ യിലേക്കുള്ള നിതീഷിന്റ മടങ്ങി പോക്ക് അനായാസ മാക്കിയത്.കഴിഞ്ഞ തവണ ഉപമുഖ്യമന്ത്രി പദത്തിനായി സ്പീക്കർ പദവി വിട്ടു നൽകിയ RJD ഇത്തവണ വിട്ടു വീഴ്ചെയില്ലെന്ന നിലപാടെടുക്കുന്നത് ഈ പശ്ചാതലത്തിലാണ്.

Story Highlights: Who will be new speaker of Bihar?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here