‘എല്ലാ മേഖലയിലും കേരളം തകര്‍ന്നു’; മുഖ്യമന്ത്രിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന പ്രസംഗത്തിന്റെ ദൃശ്യം വ്യാജം[24 Fact Check]

എല്ലാ മേഖലയിലും കേരളം തകര്‍ന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞുവെന്ന് അവകാശപ്പെട്ട് ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ ദൃശ്യത്തിന്റെ സത്യാപസ്ഥ പരിശോധിക്കാം. (24 fact check the viral video of chief minister pinarayi vijayan is fake)
‘എല്ലാ മേഖലയിലും കേരളം തകര്‍ന്നു കിടക്കുകയാണ്. ഏതെങ്കിലും ഒരു മേഖല മെച്ചപ്പെട്ടുവെന്ന് പറയാനില്ല. എല്ലാവരിലും നിരാശ. എന്നുള്ള വാക്കുകളാണ് മുഖ്യമന്ത്രി വീഡിയോയില്‍ പറയുന്നത്. ‘അല്‍പ്പം ഉളുപ്പ് ഉണ്ടെങ്കില്‍ എത്രയും വേഗം രാജി വെച്ച് ഒഴിയുക’ എന്നുള്ള കുറിപ്പിനൊപ്പം പ്രചരിക്കുന്ന വീഡിയോ വ്യാജമാണ്.
വീഡിയോ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തെ ഇലക്ഷന്‍ പ്രചാരണത്തിലേതാണെന്നും മുന്‍ യുഡിഎഫ് കാലത്തെ കേരളത്തിന്റെ അവസ്ഥ നിലവിലെ സര്‍ക്കാരുമായി താരതമ്യം ചെയ്ത് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം എഡിറ്റ് ചെയ്ത് പങ്കിടുന്നതാണെന്നും വ്യക്തമായി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച യഥാര്‍ഥ വീഡിയോയുടെ പൂര്‍ണരൂപം ഇപ്പോഴും ലഭ്യമാണ്.
Story Highlights: 24 fact check the viral video of chief minister pinarayi vijayan is fake
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here