കെ.ടി. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണം: കേന്ദ്രമന്ത്രി വി. മുരളീധരൻ

കശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്നത് രാജ്യത്തിൻ്റെ പ്രഖ്യാപിത നയമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. ആസാദ് കാശ്മീർ എന്ന വിവാദ പ്രസ്താവന നടത്തിയ കെ.ടി. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണം. വിഘടനവാദികൾ ഉയർത്തുന്ന മുദ്രാവാക്യമാണ് ജലീൽ ആവർത്തിക്കുന്നത്. രാജ്യദ്രോഹത്തിന് കേസ് എടുക്കാവുന്ന പരാമർശമാണിത്. ജലീലിൻ്റെ രാജി സർക്കാർ ആവശ്യപ്പെടണം. രാജ്യദ്രോഹ കുറ്റം ചെയ്തയാൾ നിയമസഭയിൽ തുടരുന്നത് നാടിന് അപമാനമാണെന്നും വി. മുരളീധരൻ വ്യക്തമാക്കി. ( case of sedition should be filed against KT Jaleel :V. Muraleedharan )
കശ്മീരുമായി ബന്ധപ്പെട്ട കെ.ടി. ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് വിവാദമായത്. ജമ്മു കശ്മീരിനെ ആസാദ് കശ്മീർ എന്നും ഇന്ത്യൻ അധീന കശ്മീരെന്നുമാണ് ജലീൽ വിശേഷിപ്പിച്ചത്. വിഷയത്തിൽ ജലീലിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി.
പഞ്ചാബ്, കശ്മീർ സന്ദർശനവുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റിലാണ് കെ.ടി. ജലീലിന്റെ വിവാദ പരാമർശം. പാകിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം ആസാദ് കശ്മീർ എന്നറിയപ്പെട്ടുവെന്ന് പോസ്റ്റിൽ കെ.ടി. ജലീൽ പറയുന്നു. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നതായും ജലീൽ കുറിക്കുന്നുണ്ട്.
ജമ്മുവും, കശ്മീർ താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കശ്മീർ എന്ന അത്യന്തം ഗുരുതരമായ പരാമർശവും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. പാകിസ്ഥാൻ ഉപയോഗിക്കുന്ന പദങ്ങളാണ് ആസാദ് കശ്മീർ, ഇന്ത്യൻ അധീന കശ്മീർ എന്നതും പോസ്റ്റിന്റെ ഗൗരവ സ്വഭാവം കൂട്ടുന്നു. ജലീലിന്റെ പരാമർശം രാജ്യത്തിന്റെ ഔദ്യോഗിക നിലപാടിനെതിരെന്ന് ബി.ജെ.പി വക്താവ് സന്ദീപ് വാര്യർ ആരോപിച്ചു.
Story Highlights: case of sedition should be filed against KT Jaleel :V. Muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here