മതരഹിതര്‍ക്ക് സാമ്പത്തിക സംവരണ ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

മതരഹിതര്‍ക്ക് സാമ്പത്തിക സംവരണ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്ന സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. അസമത്വം തുടച്ചുനീക്കാനുള്ള പരിശ്രമം ജാതി, മതം, സമുദായം എന്നിവയില്‍ ചുരുക്കരുതെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. സാമ്പത്തിക സംവരണ ക്വാട്ടയില്‍ കോളജ് പ്രവേശനം വേണമെന്ന മതരഹിതരുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ ഭാഗമാകാത്തതിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. (Don’t deny economic reservation benefits to non-religious people kerala HC)
സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവര്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്നതാണ് സംവരണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ ഭാഗമാണ് താനെന്ന് പ്രഖ്യാപിക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം നിഷേധിക്കരുതെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്.
തങ്ങള്‍ക്ക് സാമ്പത്തിക സംവരണത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു മതരഹിതരെന്ന് പ്രഖ്യാപിച്ച വിദ്യാര്‍ത്ഥികള്‍ ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരുന്നത്. സാമ്പത്തിക സംവരണത്തിന്റെ ക്വാട്ടയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ തങ്ങള്‍ക്കും അര്‍ഹതയുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മതരഹിതര്‍ക്ക് പ്രത്യേകമായി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സംബന്ധിച്ച നയം രൂപീകരിക്കാനും ഹര്‍ജി പരിഗണിച്ച ശേഷം ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
Story Highlights: Don’t deny economic reservation benefits to non-religious people kerala HC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here