Advertisement

റഷ്യൻ കൽക്കരി വാങ്ങാൻ ഇന്ത്യൻ കമ്പനികൾ ഉപയോഗിക്കുന്നത് ഏഷ്യൻ കറൻസികൾ

August 12, 2022
Google News 2 minutes Read

യുക്രൈനിൽ യുദ്ധം ആരംഭിച്ചതിനുശേഷം ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണയും കൽക്കരിയും വാങ്ങുന്നത് ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. കസ്റ്റംസ് രേഖകളും വ്യവസായ മേഖലകളിൽ നിന്നുള്ള സ്രോതസ്സുകളും പരിശോധിച്ചാൽ റഷ്യൻ കൽക്കരി ഇറക്കുമതിക്ക് പണം നൽകാൻ ഇന്ത്യൻ കമ്പനികൾ യുഎസ് ഡോളർ ഒഴിവാക്കി ഏഷ്യൻ കറൻസികൾ ആണ് കൂടുതലായി ഉപയോഗിക്കുന്നത്. ഇന്ത്യയുടെ കൽക്കരി ഇടപാടിനെ കുറിച്ച് റോയിട്ടേഴ്‌സ് തയ്യാറാക്കിയ റിപ്പോർട്ടിൽ ആണ് ഡോളർ മാറ്റിനിർത്തിയുള്ള പണമിടപാടുകൾ ഇപ്പോൾ സാധാരണമാകുന്നു എന്ന് ചൂണ്ടികാണിച്ചിരിക്കുന്നത്.

ജൂലൈയിൽ കണക്കുകൾ പരിശോധിച്ചാൽ ഇന്ത്യയുടെ മൂന്നാമത്തെ വലിയ കൽക്കരി വിതരണക്കാരായി മാറിയിരിക്കുകയാണ് റഷ്യ. ജൂണിനെ അപേക്ഷിച്ച് 2.06 മില്യൺ ടൺ വർദ്ധനവാണ് ഇറക്കുമതിയിൽ ഉണ്ടായത്. ജൂണിലെ കണക്കുകൾ നോക്കുമ്പോൾ ഇന്ത്യൻ വ്യാപാരികൾ ഏകദേശം 742,000 ടൺ റഷ്യൻ കൽക്കരിയാണ് ഡോളർ ഒഴികെയുള്ള കറൻസികൾ ഉപയോഗിച്ച് വാങ്ങിച്ചത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

റോയിട്ടേഴ്‌സിന്റെ പ്രത്യേക റിപ്പോർട്ടിൽ, പരിശോധിച്ച കസ്റ്റംസ് രേഖകൾ പ്രകാരം ഇന്ത്യൻ സ്റ്റീൽ നിർമ്മാതാക്കളും സിമന്റ് നിർമ്മാതാക്കളും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ദിർഹം, ഹോങ്കോംഗ് ഡോളർ, യൂവാൻ, യൂറോ എന്നീ കറൻസികൾ ഉപയോഗിച്ച് റഷ്യൻ കൽക്കരി വാങ്ങിയിട്ടുണ്ട്.

യുഎസ് ഡോളർ പേയ്‌മെന്റ് അല്ലാതെ ജൂണിൽ നടന്ന റഷ്യൻ കൽക്കരി ഇടപാടിൽ 31 ശതമാനം ഹോങ്കോംഗ് ഡോളറും 28 ശതമാനവും യുവാനും ആണ്. യൂറോ നാലിലൊന്നിൽ താഴെയും എമിറാത്തി ദിർഹം ആറിലൊന്നും വരും എന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഈ രേഖകൾ സ്ഥിരീകരണം ആവശ്യപ്പെട്ട് ഇന്ത്യയുടെ ധനകാര്യ മന്ത്രാലയതിനയിച്ച ഡോക്യുമെന്റ്സിന് ഇതുവരെ പ്രതികരണം ഒന്നും തന്നെ ലഭിച്ചില്ല. വാണിജ്യ, വ്യവസായ മന്ത്രാലയത്തിൽ നിന്നും പ്രതികരണം ഉണ്ടായിട്ടില്ല.

Story Highlights: Indian companies swap dollars for Asian currencies to buy Russian coal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here