Advertisement

അതെ ജനഹൃദയങ്ങളിലുണ്ട് അടിയന്തരാവസ്ഥയുടെ നെറികേടുകളിലൂടെ…! കെഎസ്‌യുവിന്റെ ബാനര്‍ മറച്ച് മറുപടിയുമായി എസ്എഫ്‌ഐ

August 12, 2022
Google News 2 minutes Read
maharajas college sfi hide banner ksu

എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐയുടെ ബാനറിന് മറുപടിയായി കെഎസ്‌യു ഉയര്‍ത്തിയ ബാനര്‍ മറച്ച് എസ്എഫ്‌ഐ പുതിയ ബാനര്‍ ഉയര്‍ത്തി. ‘അതെ ജനഹൃദയങ്ങളിലുണ്ട്, അടിയന്തരാവസ്ഥയുടെ നെറികേടുകളിലൂടെ…!’ എന്നതാണ് എസ്എഫ്‌ഐ ഉയര്‍ത്തിയ ബാനറിലെ പുതിയ വാചകം. ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും എന്നെഴുതിയ ബാനര്‍ ഇന്നലെ കെഎസ്‌യു ഉയര്‍ത്തിയിരുന്നു. അതിന് തുടര്‍ മറുപടി ആയാണ് പുതിയ ബാനാര്‍ എസ്എഫ്‌ഐ ഉയര്‍ത്തിയത് ( maharajas college sfi hide banner ksu ).

എസ്എഫ്‌ഐ നിരോധിക്കണമെന്ന ഹൈബി ഈഡന്‍ എംപിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി എസ്എഫ്‌ഐ ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല, പിന്നല്ലേ ഈഡന് എന്നെഴുതിയ ബാനര്‍ എറണാകുളം മഹാരാജാസ് കോളജിന്റെ മുന്നില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് എസ്എഫ്‌ഐ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്നലെ കെഎസ്‌യു കോളജിന് മുന്നില്‍ ബാനര്‍ ഉയര്‍ത്തി എസ്എഫ്‌ഐക്ക് അതെ നാണയത്തില്‍ മറുപടി നല്‍കുകയായിരുന്നു. ഇന്ന് ബാനര്‍ മറച്ചുകൊണ്ടാണ് എസ്എഫ്‌ഐ പുതിയ ബാനര്‍ ഉയര്‍ത്തിയത്.

Read Also: ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും; എസ്എഫ്‌ഐക്ക് മറുപടിയുമായി കെഎസ്‌യു

വിദ്യാര്‍ത്ഥികളെ മര്‍ദിക്കുകയും മൗലിക അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന എസ്എഫ്‌ഐയെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി നിരോധിക്കണെമന്നായിരുന്നു ഹൈബി ഈഡന്‍ പറഞ്ഞത്. തിരുവനന്തപുരം ലോ കോളജിലെ സംഘര്‍ഷം ലോക്‌സഭയില്‍ ഉന്നയിച്ച് സംസാരിക്കവേയാണ് ഹൈബി ഈഡന്‍ എംപി എസ്എഫ്‌ഐയെ നിരോധിക്കണം എന്നാവശ്യപ്പെട്ടത്. സംഭവത്തില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. തിരുവനന്തപുരം ലോ കോളജില്‍ ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിന് ശേഷം വനിതാ പ്രവര്‍ത്തകയുള്‍പ്പെടെയുള്ളവരെ മര്‍ദിച്ചതിന്റെ പശ്ചാത്തലത്തിലാണ് എംപി ലോക്‌സഭയില്‍ വിഷയം ഉന്നയിച്ചത്. എസ്എഫ്‌ഐ ആയതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇടപെടല്‍ നടക്കുന്നില്ലെന്നും അതുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ തന്നെ ഇടപെടണമെന്നുമായിരുന്നു എംപിയുടെ ആവശ്യം.

അക്രമത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാവുകയും പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു. കോളജ് യുണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്‌യു സ്ഥാനാര്‍ഥി വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് വിജയിച്ചിരുന്നു. ഇതിന്റെ പേരിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിച്ചതെന്ന് കെഎസ്‌യു ആരോപിക്കുന്നു.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജ് യുണിയന്‍ ഉദ്ഘാടനം കഴിഞ്ഞ് പുറത്തിറങ്ങിയ കെഎസ്‌യു പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചെയതതെന്നാണ് കെഎസ്‌യുവിന്റെ ആരോപണം. സംഭവത്തിന്റെ വീഡിയോ സമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Story Highlights: maharajas college sfi hides the banner of KSU

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here