ദേശീയപാത കുഴിയടയ്ക്കൽ; വിശദീകരണം നൽകി എൻ.എച്ച്.എ.ഐ

ദേശീയപാതയിലെ കുഴിയടയ്ക്കലുമായി ബന്ധപ്പെട്ട് വിശദീകരണം നൽകി എൻ.എച്ച്.എ.ഐ. കുഴി അടയ്ക്കൽ പരമാവധി പൂർത്തിയാക്കിയെന്ന് ദേശീയപാത അതോറിറ്റി. റോഡിൽ വീണ്ടും പരിശോധന നടത്താൻ പൊതുമരമത്ത് വകുപ്പിന് നിർദ്ദേശം നൽകി. കുഴി അടയ്ക്കലിന്റെ പുരോഗതി വിലയിരുത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
കരാർ കമ്പനിക്കെതിരെ കർശന നടപടിയെടുത്തു. തുടർ നിർമാണ കരാറിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും കളക്ടറുടെ കാരണം കാണിക്കൽ നോട്ടീസിന് എൻ.എച്ച്.എ.ഐ വിശദീകരണം നൽകി. റോഡ് അറ്റകുറ്റപ്പണികളിൽ വീഴ്ച വരുത്തിയ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനെയാണ് ദേശീയപാത കരാറിൽ നിന്നു മാറ്റിയത്.
ഇവർ ചെയ്യേണ്ട അറ്റകുറ്റപ്പണികൾ സെപ്റ്റംബർ 15 മുതൽ നടത്താൻ പുതിയ കമ്പനികളിൽ നിന്നു ടെൻഡർ ക്ഷണിച്ചു. ദേശീയപാത അതോറിറ്റി അന്ത്യശാസനം നൽകിയിട്ടും ജിഐപിഎൽ പ്രവൃത്തികളോ അറ്റകുറ്റപ്പണികളോ സമയബന്ധിതമായി നടത്താത്തതിനെ തുടർന്നാണ് നടപടി.
Story Highlights: NHAI’s explanation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here