സൈക്കിള്‍ മോഷ്ടിച്ചെന്നാരോപിച്ച് മധ്യപ്രദേശില്‍ 9 വയസുകാരന് മര്‍ദനം

സൈക്കിള്‍ മോഷ്ടിച്ചെന്നാരോപിച്ച് ഒന്‍പത് വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ചു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ലാണ് സംഭവം. സിവില്‍ വേഷത്തിലെത്തിയ ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെയാണ് കുട്ടിയെ മര്‍ദനത്തിനിരയാക്കിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.(9 year old boy thrashed by men for allegedly stealing a bicycle)
സ്പെഷ്യല്‍ ആംഡ് ഫോഴ്സിന്റെ ആറാം ബറ്റാലിയനിലെ കോണ്‍സ്റ്റബിളായ അശോക് ഥാപ്പയാണ് കുട്ടിയെ മര്‍ദിച്ച പൊലീസുകാരനെന്ന് ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്ന് ബൈക്കുകളിലാണ് അക്രമികളെത്തിയത്. കുട്ടിയെ വലിച്ചിഴച്ച് മര്‍ദിക്കുന്നത് കണ്ട് തടയാനെത്തിയവരെയും ഇവര്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു.
A nine-year-old boy, cornered on a street in a residential area, is wildly thrashed by men on bikes, including a policeman in civilian clothes, for allegedly stealing a bicycle in Jabalpur, @ndtv @ndtvindia pic.twitter.com/5P5aqLcI1v
— Anurag Dwary (@Anurag_Dwary) August 13, 2022
ഇവരെ പിടിച്ചുമാറ്റാന്‍ എത്തിയ സ്ത്രീയെയും ആക്രമിച്ച് പൊലീസുകാരന്‍ കുട്ടിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയതാണ് ദൃശ്യങ്ങളിലുള്ളത്. റാഞ്ചി പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു. സംഭവത്തിലുള്‍പ്പെട്ട പൊലീസുകാരന് നോട്ടിസ് നല്‍കിയിട്ടുണ്ട്.
Story Highlights: 9 year old boy thrashed by men for allegedly stealing a bicycle
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here