യാത്രാ വിലക്ക് ; ഐ.എസ്.ആർ.ഒ ചാരക്കേസ് പ്രതിയായ മുൻ ഐ ബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തിൽ തടഞ്ഞു

ഐ.എസ്.ആർ.ഒ ചാരക്കേസ് പ്രതിയായ മുൻ ഐ ബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയച്ചു. 12 ആം പ്രതിയായ റിട്ട.ഐ.ബി ഉദ്യോഗസ്ഥൻ കെ.വി തോമസിന്റെ യാത്രയാണ് വിലക്കിയത്. യാത്ര വിലക്കുണ്ടെന്ന കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്ന് കെ വി തോമസ് 24 നോട് പറഞ്ഞു. (isro spy case ib officer emgiration)
യാത്ര വിലക്കിയതിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും കെ വി തോമസ് പറഞ്ഞു. ലണ്ടനിലേക്ക് ഉള്ള യാത്രയ്ക്ക് പോകാനിരിക്കവെയാണ് കെ വി തോമസിനെയും ഭാര്യയെയും വിമാനത്താവളത്തിൽ തടഞ്ഞത്. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം.
ഒരു കോടതിയും പാസ്‌പോർട്ട് തടഞ്ഞിട്ടില്ല. സി.ബി.ഐ ലുക്ക് ഔട്ട് നോട്ടീസിൻ്റെ കാര്യം അറിഞ്ഞത് എമിഗ്രേഷനിലെത്തിയപ്പോഴാണ്. കെ.വി തോമസിനെയും ഭാര്യയെയും തടഞ്ഞത് ലണ്ടനിൽ മകളെ കാണാനുള്ള യാത്രക്കിടെയാണ്. യാത്രാ വിലക്ക് ഉണ്ടെന്ന കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്നും കെ വി തോമസ് 24 നോട് പറഞ്ഞു.
Story Highlights: isro spy case ib officer emgiration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here