Advertisement

കാല് തല്ലി ഒടിക്കും; ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെതിരെ അതിക്ഷേപവുമായി വിമത വിഭാഗം

August 13, 2022
Google News 2 minutes Read

സീറോ മലബാര്‍ സഭാ തര്‍ക്കം സങ്കീര്‍ണമാകുന്നു. എറണാകുളം അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെതിരെ അതിക്ഷേപവുമായി വിമത വിഭാഗം ( rebels against bishop andrews thazhath ).

ആന്‍ഡ്രൂസ് താഴത്തിന്റെ കാല്‍ തല്ലിയൊടിക്കുമെന്ന് തടഞ്ഞ് വെച്ച് ഭീഷണി. ബിഷപ്പ് ഗുണ്ട നേതാവെന്ന് വിമത വിഭാഗം. ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. വിശ്വാസി സംരക്ഷണ സംഗമം നടത്തി വിമത വിഭാഗം പാസാക്കിയ പ്രമേയം ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിന് കൈമാറാനെന്ന പേരില്‍ കഴിഞ്ഞ ദിവസം ബിഷപ്പ് ഹൗസിലെത്തിയവരുടേതാണ് പുറത്ത് വന്ന ദൃശ്യങ്ങള്‍. സംഭാഷണം പിന്നീട് ഭീഷണിയും അധിക്ഷേപവുമായി മാറി.

ബിഷപ്പ് ആന്റണി കരിയലിനെ മാറ്റിയത് പരസ്യമായി ചോദ്യം ചെയ്ത വിമത വിഭാഗം ആന്‍ഡ്രൂസ് താഴത്തിന്റെ കാല്‍ തല്ലിയൊടിക്കുമെന്ന് തടഞ്ഞ് വെച്ച് ഭീഷണിപ്പെടുത്തി. സ്ഥാന ചലനത്തിന് പിന്നാലെ ആന്റണി കരിയില്‍ അതിരൂപതയ്ക്ക് നല്‍കിയ വിശദീകരണ കത്ത് പിന്‍വലിക്കാന്‍ ആന്‍ഡ്രൂസ് താഴത്ത് ഇടപ്പെട്ടതാണ് വിമത വിഭാഗത്തെ ചൊടിപ്പിച്ചത്.

വിമത വിഭാഗത്തെ കര്‍ദിനാള്‍ അനുകൂലികളും തടഞ്ഞു. ബിഷപ്പിനെതിരെ പ്രതിഷേധിക്കാനെത്തിയ വിമത വിഭാഗത്തെ ബിഷപ്പ് ഹൗസിലെ ചുമതലക്കാര്‍ നിരുപാധികം കയറ്റിവിടുകയായിരുന്നുവെന്ന ആരോപണവുമായി ഔദ്യോഗിക വിഭാഗവും രംഗത്തെത്തി.ആന്‍ഡ്രൂസ് താഴത്തിനെ തടഞ്ഞ് വെച്ച് ഭീഷണിപ്പെടുത്തിയിട്ടും ഇവര്‍ പൊലീസിനെ അറിയിക്കാന്‍ തയാറാകാതിരുന്നത് ഗുരുതരമെന്ന് ഒദ്യോഗിക വിഭാഗം ആരോപിച്ചു. എറണാകുളം അങ്കമാലി അതിരൂപതയില്‍ പ്രശ്‌നങ്ങള്‍ നാള്‍ക്കുനാള്‍ സങ്കീര്‍ണ്ണമാകുകയാണ്.

Story Highlights: rebels against bishop andrews thazhath

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here