Advertisement

സ്വര്‍ണക്കടത്തിന് സഹായിച്ചു; നെടുമ്പാശേരിയില്‍ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

August 13, 2022
Google News 2 minutes Read
two customs officers suspended nedumbassery airport

സ്വര്‍ണക്കടത്തിന് സഹായിച്ച രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കള്ളക്കടത്ത് സ്വര്‍ണവുമായെത്തിയ യാത്രക്കാരനെ സഹായിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.(two customs officers suspended nedumbassery airport)

നേരത്തെ സൗദി അറേബ്യയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ സംഘത്തെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയിരുന്നു. ഈ അന്വേഷണത്തിലാണ് രണ്ട് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിന് പുറത്തേക്ക് സ്വര്‍ണമെത്തിക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞതായും ഇതിനായി കൈക്കൂലി വാങ്ങിയെന്നും സംഘം വെളിപ്പെടുത്തിയത്.

Read Also: യാത്രാ വിലക്ക് ; ഐ.എസ്.ആർ.ഒ ചാരക്കേസ് പ്രതിയായ മുൻ ഐ ബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തിൽ തടഞ്ഞു

ഇതോടെയാണ് രണ്ട് ഉദ്യോഗസ്ഥരെ കസ്റ്റംസ് പ്രിവന്റിവ് വിഭാഗം നടപടിയെടുത്തത്. ഏതാണ്ട് 1 കോടിയോളം രൂപയുടെ സ്വര്‍ണം ഇത്തരത്തില്‍ കടത്തിയെന്നാണ് പ്രിവന്റിവ് വിഭാഗത്തിന്റെ കണ്ടെത്തല്‍.

Story Highlights: two customs officers suspended nedumbassery airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here