Advertisement

ശ്രീനഗറിൽ ഏറ്റുമുട്ടലിൽ, ഒരു പൊലീസുകാരന് പരുക്ക്

August 14, 2022
2 minutes Read

ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. സ്വാതന്ത്ര്യ ദിനത്തിന് തലേന്നുണ്ടായ വെടിവയ്പ്പിൽ ഒരു പൊലീസുകാരന് പരുക്കേറ്റു. സർഫറാസ് അഹമ്മദ് എന്ന ഉദ്യോഗസ്ഥനാണ് പരുക്കേറ്റത്.

ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ഭീകരന് വെടിയേറ്റതായും റിപ്പോർട്ടുണ്ട്. ശ്രീനഗറിലെ നൗഹട്ട മേഖലയിലാണ് ഭീകരാക്രമണം നടന്നത്. സൈന്യം പ്രദേശം വളയുകയും തെരച്ചിൽ ആരംഭിച്ചതായും ജമ്മു പൊലീസ് ട്വീറ്റ് ചെയ്തു.

പൊലീസിന്റെയും സിആർപിഎഫിന്റെയും സംയുക്ത സംഘമാണ് പരിശോധന നടത്തുന്നത്. ഏറ്റുമുട്ടൽ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Story Highlights: 1 Cop Injured In Encounter In Jammu And Kashmir’s Srinagar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top