India at 75: വേലുത്തമ്പി ദളവ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ മണ്ണ്; പോരാട്ട ചരിത്രത്തിന്റെ ഓര്‍മയില്‍ പീരങ്കി മൈതാനം

കൊല്ലം ജില്ലയിലെ പീരങ്കി മൈതാനത്തിലെ മണല്‍ത്തരികള്‍ക്ക് പോലും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ കഥ പറയാനുണ്ടാകും. രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ അഭിമാനത്തോടെ തന്നെ പീരങ്കി മൈതാനത്തെയും ഈ മണ്ണില്‍ നടന്ന പോരാട്ടങ്ങളെ കുറിച്ചും ഓര്‍ക്കാം. എന്നാല്‍ ഇന്ന് പീരങ്കി മൈതാനത്തിന് പഴയ പ്രൗഡി ഇല്ലെന്നത് മറ്റൊരു വാസ്തവം. (India at 75 historic Cantonment Maidan in kollam)
വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തില്‍ പീരങ്കി മൈതാനത്തിന്റെ പേര് സ്വര്‍ണ്ണ ലിപികളില്‍ തെളിഞ്ഞു നില്‍പ്പുണ്ട്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലും മഹത്തായ ഇടമുണ്ട് പീരങ്കി മൈതാനം എന്ന കണ്ടോണ്‍മെന്റ് മൈതാനത്തിന്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ പൂര്‍ണ്ണ ബ്രിട്ടീഷ് വിരുദ്ധ ആക്രമണങ്ങളില്‍ ഒന്ന് 1809ല്‍ ആയിരുന്നു. വേലുത്തമ്പിദളവ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ നയിച്ച യുദ്ധം നടന്ന മണ്ണാണിത്. 700 ഓളം പടയാളികള്‍ ഈ മൈതാനത്ത് ധീര രക്തസാക്ഷികളായി. 1927 ല്‍ മഹാത്മാഗാന്ധി പീരങ്കി മൈതാനത്ത് ജനങ്ങളുമായി സംവദിച്ചു. 1938 ല്‍ പിറന്ന പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനായി ആറ് ധീരയോദ്ധാക്കള്‍ ഈ മണ്ണില്‍ പൊലീസ് വെടിയേറ്റ് മരിച്ചു. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ശ്രദ്ധേയമായ ഏടായ കല്ലുമാല സമരത്തിന് വേദിയായതും മറ്റൊരിടമല്ല.
ഇന്ത്യയുടെ ചരിത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്ന വിശാലമായ പീരങ്കി മൈതാനം ഇന്ന് കോണ്‍ക്രീറ്റ് കെട്ടിടങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. മൈതാനം ചുരുങ്ങി ചുരുങ്ങി എത്ര ചെറുതായാലും ഈ മണ്ണ് കോറിയിട്ട ചരിത്രങ്ങള്‍, ഇവിടെ ഇറ്റു വീണ ധീര രക്തസാക്ഷികളുടെ ചോരത്തുള്ളികള്‍ അവ ഓരോ ഭാരതീയനെയും എന്നും ഉത്തേജിപ്പിച്ചു കൊണ്ടേയിരിക്കും.
Story Highlights: India at 75 historic Cantonment Maidan in kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here