‘നീ ഇവിടെ നിന്ന് പോയാല്‍ കുത്തിക്കൊന്നിട്ടേ ഞാന്‍ അടങ്ങൂ’; അതുല്യയെ സതീഷ് ഭീഷണിപ്പെടുത്തുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. അതുല്യയെ കൊലപ്പെടുത്തുമെന്നാണ് ഭര്‍ത്താവ് സതീഷിന്റെ ഭീഷണി. പത്ത് വര്‍ഷം പീഡനം സഹിച്ചെന്ന് അതുല്യ പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
നിന്നെ വിടില്ല. എന്റെ കൂടെ ജീവിക്കുകയാണെങ്കില്‍ ജീവിക്കും. അല്ലെങ്കില്‍ ഇതോടെ തീര്‍ന്നു. നീ ഷാര്‍ജയില്‍ പോകില്ല. നീ ഇവിടെ നിന്ന് പോയാല്‍ കുത്തിക്കൊന്നിട്ടേ ഞാന്‍ അടങ്ങൂ. നിന്നെ കൊന്ന് കൊലവിളിച്ചിട്ട് ഞാന്‍ ജയിലില്‍ പോകും – സതീഷ് പറയുന്നു.
മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രീകരിച്ച ദ്യശ്യങ്ങളാണെന്ന് കുടുബം പറയുന്നു. പീഡനവും, അസഭ്യവും പറയുന്നത് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ അതുല്യയെ ക്രൂരമായി മര്‍ദിക്കുന്നതും വീഡിയോയില്‍ ഉണ്ട്. ദൃശ്യങ്ങള്‍ പഴയതെന്ന് പ്രതിഭാഗം പറയുന്നു. ദൃശ്യങ്ങളുടെ ഫോറന്‍സിക് പരിശോധന നടത്താന്‍ കോടതി നിര്‍ദേശിച്ചു.
ജൂലൈ 19നാണ് ഷാര്‍ജയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ അതുല്യയെ കണ്ടെത്തിയത്. അതുല്യയുടെ മരണം കൊലപാതകം ആണെന്നാണ് മാതാപിതാക്കളുടെ പരാതി. പിന്നാലെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അതുല്യയെ ഭര്‍ത്താവ് സതീഷ് ഉപദ്രവിക്കുന്നതിന്റെയും അതുല്യയുടെ ശരീരത്തിലെ മര്‍ദ്ദനമേറ്റ പാടുകകളുടെയും ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
Story Highlights : More footage of Satish threatening Athulya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here