ആർഎസ്എസ് ദേശീയ പതാകയെ അംഗീകരിച്ചതിൽ സന്തോഷം: കെ സി വേണുഗോപാൽ എം പി

ആർഎസ്എസ് ദേശീയ പതാകയെ അംഗീകരിച്ചതിൽ സന്തോഷമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ എം പി . ആർഎസ്എസ് ആസ്ഥാനത്ത് ത്രിവർണ പതാക വർഷങ്ങളോളം ഉയർത്തിയിട്ടില്ല എന്നും ഇപ്പോൾ ആർഎസ്എസ് പ്രൊഫൈലുകൾ ദേശീയ പതാക ഉയർത്തുന്നതിൽ സന്തോഷം എന്നും കെ സി വേണുഗോപാൽ എം പി പറഞ്ഞു.(kc venugopal about rss support over national flag)
കൂടാതെ കെ ടി ജലീലിന്‍റെ വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ കടുത്ത വിമര്‍ശനവുമായി കെസി വേണുഗോപാല്‍ രംഗത്തെത്തി. കശ്മീർ ഇന്ത്യയുടെ അവകാശമാണ്. ജലീലിന് എങ്ങിനെയാണ് ആസാദി കശ്മീർ എന്ന് പറയാൻ കഴിയുന്നത്.മുഖ്യമന്ത്രി എന്തുകൊണ്ടാണ് ജലീലിനെ തള്ളി പറയാത്തത്. ഇത്തരക്കാരെ പുറത്താക്കി വേണം ദേശാഭിമാനത്തെ കുറിച്ച് സംസാരിക്കാനെന്നും കെ സി വേണുഗോപാൽ എം പി പറഞ്ഞു.
Story Highlights: kc venugopal about rss support over national flag
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here