യുഎസ് കാപ്പിറ്റോൾ കെട്ടിടത്തിന് സമീപം ആക്രമണം: അജ്ഞാതൻ സ്വയം വെടിവച്ചു

യുഎസ് കാപ്പിറ്റോൾ കെട്ടിടത്തിന് സമീപം അജ്ഞാതൻ്റെ ആക്രമണം. അക്രമി കാറിന് തീയിടുകയും കെട്ടിടത്തിൽ കയറി വെടിയുതിർക്കുകയും ചെയ്തു. പിന്നീട് സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു എന്നും ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
പുലർച്ചെ നാല് മണിയോടെയാണ് സംഭവം നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈസ്റ്റ് ക്യാപിറ്റൽ സ്ട്രീറ്റിലും സെക്കൻഡ് സ്ട്രീറ്റിലും അജ്ഞാതൻ തന്റെ കാർ ബാരിക്കേഡിൽ ഇടിച്ചു. വാഹനത്തിൽ നിന്ന് പുറത്തിറങ്ങി കാറിന് തീയിട്ടു. ആകാശത്തേക്ക് വെടിയുതിർത്ത ശേഷം സ്വയം വെടിയുതിർക്കുകയായിരുന്നു എന്ന് ക്യാപിറ്റൽ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഡ്രൈവർ ഒഴികെ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. അജ്ഞാതരുടെ പേര് ഇപ്പോൾ പുറത്തുവിട്ടിട്ടില്ല. ഒരു കോൺഗ്രസ് (യുഎസ് പാർലമെന്റ്) അംഗത്തെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് ഉണ്ടായതെന്ന് പൊലീസ് സംശയിക്കുന്നു. യുവാവിന്റെ പശ്ചാത്തലം പരിശോധിച്ചുവരികയാണ്. അതേസമയം മെട്രോപൊളിറ്റൻ പൊലീസ് ഡിപ്പാർട്ട്‌മെന്റ് മരണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
Story Highlights: US: Man crashes burning vehicle into Capitol barricade, shoots himself
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here