കോലിയെപ്പോലൊരു അവസ്ഥ ഒരിക്കലും ബാബർ അസമിനു വരില്ലെന്ന് മുൻ പാക് താരം

കോലിയ്ക്കുണ്ടായതുപോലെ റൺ വരൾച്ച പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിന് ഉണ്ടാവില്ലെന്ന് പാകിസ്താൻ്റെ മുൻ ക്യാപ്റ്റൻ ആക്വിബ് ജാവേദ്. ബാബർ സാങ്കേതികമായി മികച്ചുനിൽക്കുന്ന താരമാണെന്നും അതുകൊണ്ട് തന്നെ താരത്തിന് മോശം ഫോം ഉണ്ടാവാനിടയില്ലെന്നും ജാവേദ് പറയുന്നു. (virat kohli babar azam)
Read Also: ‘ഫ്ലവറല്ല, ഫയറാണ്’; ഏഷ്യാ കപ്പിൽ നിന്ന് തഴഞ്ഞതിൽ പ്രതികരിച്ച് ഇഷാൻ കിഷൻ
മഹത്തായ കളിക്കാർ രണ്ട് തരത്തിലുണ്ട്. ചിലർ ഒരുപാട് കാലം മോശം ഫോമിലാവും. എന്നാൽ സാങ്കേതികമായി മികച്ച് നിൽക്കുന്നവർക്ക് ഈ മോശം അവസ്ഥ ഏറെക്കാലം നീണ്ടുനിൽക്കില്ല. ബാബർ അസം, കെയ്ൻ വില്യംസൺ, ജോ റൂട്ട് തുടങ്ങിയ താരങ്ങളെപ്പോലെ. ഇവരുടെ ദൗർബല്യം കണ്ടെത്തുക പ്രയാസമാണ്. ഓഫ് സ്റ്റമ്പിനു പുറത്തുവരുന്ന പന്തുകളിലാണ് കോലി പരുങ്ങുന്നത്. ജെയിംസ് ആൻഡേഴ്‌സൻ ഒരുപാട് തവണ കോലിയെ പുറത്താക്കിയിട്ടുണ്ട്. ഏറെ സമയം ക്രീസിൽ ചെലവഴിച്ചുള്ള ഇന്നിംഗ്സുകൾ തുടരെ വന്നാൽ മാത്രമേ കോലിക്ക് തിരികെ ഫോമിലെത്താനാവൂ എന്നും ആക്വിബ് ജാവേദ് പറയുന്നു.
ക്രിക്കറ്റിൽ നിന്ന് താത്കാലിക ഇടവേളയെടുത്തിരുന്ന കോലിയുടെ തിരിച്ചുവരവ് ഏഷ്യാ കപ്പിലൂടെയാണ്. ഈ മാസാവസാനം ആരംഭിക്കുന്ന ഏഷ്യാ കപ്പിൽ പാകിസ്താനാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. ഓഗസ്റ്റ് 28ന് ദുബായിൽ മത്സരം നടക്കും.
Read Also: ‘ഷഹീൻ അഫ്രീദിയെ എങ്ങനെ നേരിടാം?’; കോലിക്കും രോഹിതിനും ഉപദേശവുമായി പാക് താരം
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പ്രമുഖ താരങ്ങളുടെ തിരിച്ചു വരവിൽ മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടം പിടിക്കാനായില്ല. 15 അംഗ ടീമിനെയാണ് സെലെക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. ജഡേജ, ചാഹൽ, ബിഷ്ണോയ് എന്നിവർക്കൊപ്പം വെറ്ററൻ സ്പിന്നർ അശ്വിനും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഭുവനേശ്വർ കുമാർ നയിക്കുന്ന പേസ് നിരയിൽ അർഷദീപ് സിംഗ്, ആവേശ് ഖാൻ എന്നിവർ ടീമിൽ ഇടംപിടിച്ചു. പരുക്കിന്റെ പിടിയിലായ ബുമ്രയെ ടീമിലുൾപ്പെടുത്തിയില്ല. ഹാർദിക് പാണ്ഡ്യ ടീമിൽ ഇടം നേടി. ലഭിച്ച അവസരങ്ങൾ നന്നായി വിനിയോഗിച്ച ദീപക് ഹൂഡയ്ക്കും അവസരം ലഭിച്ചു. ഋഷഭ് പന്തും ദിനേശ് കാർത്തികുമാണ് വിക്കറ്റ് കീപ്പർമാർ.
Story Highlights: virat kohli babar azam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here