കൊച്ചിയില്‍ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു

കൊച്ചിയില്‍ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു. എറണാകുളം സൗത്തിലാണ് അപകടമുണ്ടായത്. പുഷ്പവല്ലിയെന്ന വീട്ടമ്മയുടെ മൃതദേഹം വീട്ടിലെ കട്ടിലില്‍ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഇവര്‍ക്ക് 57 വയസായിരുന്നു. അപകട കാരണം വെളിവായിട്ടില്ല. (Housewife died in house fire in Kochi)
ഉച്ചയ്ക്ക് 1.30ഓടെ വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട് സംഭവസ്ഥലത്തേക്കെത്തിയ അയല്‍ക്കാരാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഉച്ചയോടെ ചെറിയ രീതിയിലുള്ള സ്‌ഫോടന ശബ്ദം കേട്ടിരുന്നതായും നാട്ടുകാരില്‍ ചിലര്‍ പറയുന്നു. നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകാതെ വന്നപ്പോള്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.
രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് തീ പൂര്‍ണമായും അണച്ചത്. രണ്ട് മക്കളോടൊപ്പമായിരുന്നു പുഷ്പവല്ലി വീട്ടില്‍ താമസിച്ചിരുന്നത്. അപകടം നടക്കുമ്പോള്‍ ഇവര്‍ രണ്ടുപേരും ജോലിക്ക് പോയിരിക്കുയായിരുന്നു. വീട്ടമ്മയുടേത് ആത്മഹത്യയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.
Story Highlights: Housewife died in house fire in Kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here