Advertisement

അട്ടക്കുളങ്ങര സ്കൂളിന് മുന്നിൽ ശൗചാലയം നിർമ്മിക്കാൻ കെഎസ്ആർടിസി ഉത്തരവ് നൽകിയിട്ടില്ല; സിഎംഡി

August 15, 2022
Google News 2 minutes Read

അട്ടക്കുളങ്ങര സ്കൂളിന് മുന്നിൽ ശൗചാലയം നിർമ്മക്കാൻ കെഎസ്ആർടിസി ഉത്തരവ് നൽകിയിട്ടില്ലെന്ന് സിഎംഡി ബിജുപ്രഭാകർ ഐഎഎസ്. പ്രചരിക്കുന്ന പോസ്റ്ററുകൾ വഴിയാണ് വിവരം അറിയുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ നിർമ്മാണം നടക്കുന്നുവെങ്കിൽ നിർത്തിവയ്ക്കുവാനും മറ്റാർക്കും അസൗകര്യമില്ലാത്ത സ്ഥലത്തേക്ക് മാറ്റുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാ​ഗമായി സ്റ്റേഷൻ മാസ്റ്റർ ഓഫീസ് നവീകരിക്കാൻ നിർദ്ദേശം വന്നിരുന്നു. കെഎസ്ആർടിസിക്ക് സാമ്പത്തിക ബാധ്യതയില്ലാത്തതിനാൽ ഇത് സമ്മതിച്ചു. പൊലീസ് എയിഡ് പോസ്റ്റിൽ‌ നിർമിച്ചത് പോലെ സ്റ്റേഷൻ മാസ്റ്റർ ഓഫീസിലും ഒരു ടോയിലറ്റ് സ്മാർട്ട് സിറ്റി അധികൃതർ വിഭാവനം ചെയ്തിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കെഎസ്ആർടിസിയുടെ പ്രാദേശിക ഓഫീസാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ട നിർദ്ദേശം നൽകിയിരുന്നത്.

ഇക്കാര്യങ്ങൾ സിഎംഡിയെ അറിയിക്കുകയോ, ഉത്തരവ് വാങ്ങുകയോ ചെയ്തിരുന്നില്ല. എന്നാൽ ഇത്തരത്തിൽ ഒരു വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ ടോയിലറ്റ് അവിടെ നിർമ്മിക്കുന്നുണ്ടെങ്കിൽ അത് ഒഴിവാക്കി സ്റ്റേഷൻ മാസ്റ്റർ ഓഫീസ് മാത്രം നിർമ്മിക്കാൻ സിഎംഡി നിർദ്ദേശം നൽകി.

Story Highlights: KSRTC has not given order to construct toilet in front of Attakulangara School; CMD

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here