ടി-20കളിൽ ഏറ്റവുമധികം റൺസ്; രോഹിതിനെ മറികടന്ന് വീണ്ടും ഗപ്റ്റിൽ ഒന്നാമത്

രാജ്യാന്തര ടി-20കളിൽ ഏറ്റവുമധികം റൺസ് എന്ന റെക്കോർഡ് വീണ്ടും കിവീസ് താരം മാർട്ടിൻ ഗപ്റ്റിലിന്. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി-20 മത്സരത്തിലാണ് ഗപ്റ്റിൽ വീണ്ടും റെക്കോർഡ് തൻ്റെ പേരിലാക്കിയത്. ബാറ്റിംഗിനിറങ്ങുമ്പോൾ രോഹിതിനെക്കാൾ അഞ്ച് റൺസ് മാത്രം പിന്നിലായിരുന്നു ഗപ്റ്റിൽ. കളിയിൽ 15 റൺസ് നേടാൻ താരത്തിനു സാധിച്ചു. നിലവിൽ രോഹിതിന് 3487 റൺസും ഗപ്റ്റിലിന് 3497 റൺസുമാണ് ഉള്ളത്. (guptill t20 runs rohit)
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി-20യിൽ 64 റൺസ് നേടിയപ്പോഴാണ് രോഹിത് ഗപ്റ്റിലിനെ മറികടന്ന് ഒന്നാമത് എത്തിയത്. പരമ്പരയിലുടനീളം രോഹിത് ഒന്നാമതായിരുന്നു.
Read Also: സിംബാബ്‌വെക്കെതിരെയുള്ള ഏകദിന പരമ്പര; ഇന്ത്യയെ കെ.എൽ രാഹുൽ നയിക്കും
അതേസമയം, സിംബാബ്‌വെക്കെതിരെയുള്ള ഏകദിന പരമ്പരയിൽ കെ.എൽ രാഹുൽ ഇന്ത്യയെ നയിക്കും. കായികക്ഷമത വീണ്ടെടുത്തതോടെയാണ് കെ.എൽ രാഹുലിനെ സിംബാബ്‌വെക്കെതിരെയുള്ള ഏകദിന പരമ്പരയിൽ നായകനായി ബി.സി.സി.ഐ പ്രഖ്യാപിച്ചത്. നേരത്തെ ശിഖർ ധവാനായിരുന്നു ഇന്ത്യൻ നായകൻ. ശിഖർ ധവാൻ ടീമിന്റെ ഉപനായകനാകുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി.
ആദ്യം ബി.സി.സി.ഐ പുറത്തുവിട്ട 15 അംഗ പട്ടികയിൽ രാഹുലുണ്ടായിരുന്നില്ല. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പരക്കിടെയാണ് രാഹുലിന് പരുക്കേറ്റത്. പിന്നീട് ശസ്ത്രക്രിയക്ക് വിധേയനായതോടെ നിരവധി പരമ്പരകൾ നഷ്ട്ടപ്പെട്ടു.
ഓഗസ്റ്റ് 18, 20, 22 തീയതികളിൽ ഹാരാരെ സ്‌പോർട്‌സ് ക്ലബിലാണ് ഏകദിന മത്സരങ്ങൾ നടക്കുക.
മൂന്ന് ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീം: കെ.എൽ രാഹുൽ (ക്യാപ്റ്റൻ), ശിഖർ ധവാൻ (വൈസ് ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്‌ടൺ സുന്ദർ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, അവേശ് ഖാൻ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചഹർ.
Story Highlights: martin guptill t20 runs rohit sharma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here