Advertisement

‘കഞ്ചാവ് കൃഷിയിലൂടെ കടക്കെണിയിലായ കെനിയയെ രക്ഷിക്കും’;ഹീറോ ആയി വന്നു സീറോ ആയ ഒരു പ്രസിഡണ്ട് സ്ഥാനാർത്ഥിയുടെ കഥ

August 15, 2022
Google News 3 minutes Read

കഞ്ചാവ് കൃഷി നിയമവിധേയമാക്കിയും ഹൈന വൃഷണങ്ങൾ കയറ്റുമതി ചെയ്യുന്നതും കടക്കെണിയിലായ കെനിയയെ രക്ഷിക്കുമെന്ന പ്രഖ്യാപനവുമായി കെനിയയിലെ പ്രസിഡന്റ് സ്ഥാനാർത്ഥികളിൽ ഒരാളായ ജോർജ് വജാക്കോയ രംഗത്തെത്തിയിരുന്നു. കഞ്ചാവ് കൃഷി നിയമവിധേയമാക്കിയും ഹൈന വൃഷണങ്ങൾ കയറ്റുമതി ചെയ്യുന്നതും കടക്കെണിയിലായ കെനിയയെ രക്ഷിക്കുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തിയിരുന്നു.(Prof George Wajackoyah loss presidential post in keniyan election)

ജോർജ് വജാക്കോയുടെ ആശയം രാജ്യത്താകമാനം ചർച്ച ചെയ്യപ്പെട്ടുവെങ്കിലും അദ്ദേഹത്തിന് വിജയിക്കാൻ സാധിച്ചില്ല. കെനിയയുടെ നിലവിലെ ഡെപ്യുട്ടി പ്രസിഡന്റായ വില്യം റൂട്ടോ വിജയം ഉറപ്പിച്ചു. 50.49 ശതമാനം വോട്ട് നേടി പ്രതിപക്ഷ നേതാവ് റെയ്‌ല ഒഡിംഗയെ പിന്തള്ളിയാണ് റൂട്ടോ നിലവിൽ രാജ്യത്തിന്റെ പ്രസിഡന്റ് ആയി.

Read Also: ട്രെയിനിന്റെ എഞ്ചിന് മുമ്പില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി

കെനിയയിലെ നാല് മുൻനിര പ്രസിഡന്റ് സ്ഥാനാർത്ഥികളിൽ ഒരാളായിരുന്നു ജോർജ് വജാക്കോയ. നിയമ അധ്യാപകനും പൊലീസ് ഉദ്യോഗസ്ഥനുമൊക്കെയായിരുന്നു 62 കാരനായ വജാക്കോയ കെനിയയുടെ രാഷ്ട്രീയ പ്രചാരണത്തിൽ നിറഞ്ഞുനിന്നതും വ്യത്യസ്തകൾ കൊണ്ടായിരുന്നു. കെനിയയുടെ പാരമ്പര്യേതര പ്രചാരണമാർഗങ്ങളിലൂന്നിയുള്ള രാഷ്ട്രീയ നീക്കമാണ് അദ്ദേഹം നടത്തിയതെങ്കിലും വിജയിക്കാൻ സാധിച്ചില്ല.

പത്ത് വർഷത്തിനുള്ളിലെ കെനിയയുടെ കടം 16.8 ബില്യൺ ഡോളർ വരും. അതുകൊണ്ട് തന്നെ കെനിയയെ കടക്കെണിയിൽ നിന്ന് മോചിക്കാൻ പുതിയ പ്രസിഡന്റ് ഏറെ പ്രയാസപ്പെടേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധർ തന്നെ വ്യക്തമാക്കുന്നത്.ഈ സാഹചര്യത്തിലാണ് കടക്കെണി മറികടക്കാൻ പുത്തൻ ആശയങ്ങളുമായി വജാക്കോയ രംഗത്തെത്തിയതും.

കഞ്ചാവ് കൃഷി ചെയ്താൽ രാജ്യത്തിന്റെ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനും കെനിയൻ ജനത എവിടെയായിരുന്നാലും അവർക്ക് ആവശ്യത്തിന് പണം ലഭ്യമാകുന്ന സ്ഥിതിയുമുണ്ടാകും. കൂടാതെ രാജ്യത്തിന് സുസ്ഥിരമായ സാമ്പത്തിക സ്ഥിതി കൈവരിക്കുന്നതിന് കഴിയുമെന്നും വജാക്കോയ പറഞ്ഞിരുന്നു.

2021 ൽ ചൈന 169,000 ഏക്കർ കഞ്ചാവ് നട്ടുപിടിപ്പിക്കുകയും 1.2 ബില്യൺ ഡോളർ വരുമാനം നേടുകയും ചെയ്തു. കെനിയ ചൈനയുടെ വലിയ കടക്കാരനാണ്. 9 ട്രില്യൺ ഷില്ലിംഗ് കടമാണ് ചൈനക്ക് നൽകാനുള്ളത്. അവർ കഞ്ചാവിലൂടെ ലഭിക്കുന്ന ഈ തുക കെനിയക്ക് തരുന്നു. അങ്ങനെയെങ്കിൽ എന്തുകൊണ്ട് കഞ്ചാവ് കൃഷി കെനിയക്ക് തുടങ്ങി കൂടായെന്നും അദ്ദേഹം പറഞ്ഞു.

ഔഷധ ആവശ്യങ്ങൾക്കായി കഞ്ചാവ് കൃഷി നിയമവിധേയമാക്കുന്നതോടൊപ്പം ഹൈന വൃഷണങ്ങളുടെയും പാമ്പ് വിഷത്തിന്റെയും വലിയ തോതിലുള്ള കയറ്റുമതിയും അദ്ദേഹം ആസൂത്രണം ചെയ്തിരുന്നു. ഇതിലൂടെ കെനിയയ്ക്ക് പ്രതിവർഷം 9.2 ട്രില്യൺ ഷില്ലിംഗ് (77.2 ബില്യൺ) ലഭിക്കും.വരുമാനം കെനിയയുടെ കടം തീർക്കാനും ഓരോ പൗരനും 200,000 ഷില്ലിംഗ് വാർഷിക ലാഭവിഹിതമായി നൽകാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

2022 ഓഗസ്റ്റ് ഒമ്പതിനാണ് കെനിയയില്‍ പൊതുതെരഞ്ഞെടുപ്പ് നടന്നത്. തന്റെ പ്രധാന എതിരാളിയായ റെയ്ല ഒഡിംഗയെ പരാജയപ്പെടുത്തിയാണ് വില്യം റൂട്ടോ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ കെനിയയുടെ അഞ്ചാമത്തെ പ്രസിഡന്റാകും വില്യം റൂട്ടോ.ഇന്‍ഡിപെന്‍ഡന്റ് ഇലക്ടറല്‍ ആന്‍ഡ് ബൗണ്ടറീസ് കമ്മീഷനാണ്(ഐ.ഇ.ബി.സി) ഫലങ്ങള്‍ പ്രഖ്യാപിച്ചത്.

Story Highlights: Prof George Wajackoyah loss presidential post in keniyan election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here