Advertisement

ഷാജഹാൻ വധം; രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്, എഫ്ഐആർ പകർപ്പ് ട്വന്റിഫോറിന്

August 15, 2022
Google News 1 minute Read

പാലക്കാട്ടെ സിപിഐഎം പ്രവർത്തകൻ ഷാജഹാൻ്റെത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്. എട്ട് ബിജെപി പ്രവർത്തകർ ചേർന്നാണ് കൃത്യം നടത്തിയത്. അക്രമികൾ കഴുത്തിലും കാലിലും മാരകമായി പരുക്കേൽപ്പിച്ചു എന്നും എഫ്ഐആറിൽ പറയുന്നു. എഫ്ഐആർ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. അതേസമയം അമിതമായി രക്തം വാർന്നതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ഷാജഹാൻ വധം രാഷ്ട്രീയ കൊലപാതകമെന്ന് സ്ഥിരീകരിക്കുകയാണ് പൊലീസ്. ബിജെപി പ്രവർത്തകരായ ശബരീഷ്, അനീഷ്, നവീൻ, ശിവരാജൻ, സിദ്ധാർത്ഥൻ, സുജീഷ്, സജീഷ്, വിഷ്ണു എന്നിവരുടെ പേരുകളാണ് എഫ്ഐആറിൽ ഉള്ളത്. കൊലപ്പെടുത്തിയത് മുൻ പാർടി അംഗങ്ങൾ തന്നെയെന്ന് ദൃക്സാക്ഷി പറഞ്ഞിരുന്നു. പ്രദേശവാസിയായ അനീഷും ശബരീഷും സുഹൃത്തുക്കളും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് ഷാജഹാൻ്റ സുഹൃത്തുകൂടിയായ ദൃക്സാക്ഷി വെളിപ്പെടുത്തി.

അതേസമയം ഷാജഹാൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പാലക്കാട് മരുതറോഡ് പഞ്ചായത്തിൽ സിപിഐഎം ഹർത്താൻ ആചരിക്കുകയാണ്. സംസ്കാരം കഴിയുന്നതുവരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് മലമ്പുഴ എംഎൽഎ പ്രഭാകരൻ ആരോപിച്ചു. കൊലപാതകത്തിൻ്റെ പശ്ചാത്തലത്തിൽ പ്രദേശത്തും പാലക്കാട് നഗരത്തിലും പൊലീസ് കനത്ത കാവൽ ഏർപ്പെടുത്തി. അതേസമയം

മലമ്പുഴ കുന്നംങ്കാട് ജംഗ്ഷനിൽ ഞായറാഴ്ച രാത്രി 9.15 ഓടെയാണ് സംഭവം. വീടിനുസമീപം വച്ച് ബൈക്കിൽ എത്തിയ നാലംഗ സംഘം ഷാജഹാനെ ആക്രമിക്കുകയായിരുന്നു. സുഹൃത്തിനൊപ്പം സംസാരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഷാജഹാൻ്റെ കഴുത്തിലും കാലിലും ഗുരുതരമായി പരുക്കേറ്റു. ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Story Highlights: Shah Jahan case; political murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here