Advertisement

ഇത് ബ്രഹ്മാണ്ഡ സിനിമ തന്നെ; പത്തൊമ്പതാം നൂറ്റാണ്ടിന്റെ മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

August 16, 2022
Google News 2 minutes Read
19th century making video

വമ്പൻ ബഡ്ജറ്റിൽ സംവിധായകൻ വിനയൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിന്റെ മേക്കിം​ഗ് വിഡിയോ പുറത്തിറക്കി. പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാന നായകനായ ആറാട്ടുപുഴ വേലയുധപണിക്കരുടെ കഥ പറയുന്ന ഈ ചിത്രം ​ശ്രീ ​ഗോകുലം മൂവീസിന്റെ ബാനറിൽ ​ഗോകുലം ​ഗോപാലനാണ് നിർമ്മിച്ചിരിക്കുന്നത്. സിജു വിൽസൺ വേലായുധപണിക്കരെ അവതരിപ്പിച്ച ഈ ചിത്രം തിരുവോണ ദിനമായ സെപ്തംബർ 8ന് കേരളത്തിൽ തീയ്യേറ്ററുകളിലെത്തും. ( 19th century making video )

കേരളം മറന്ന ചരിത്ര പുരുഷനെ മലയാളിക്ക് മുന്നിൽ അവതരിപ്പിക്കുകയാണെന്ന് സംവിധായകൻ വിനയൻ പറയുന്നു. പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ ഒരുപാട് ആളുകളുടെ രണ്ടു വർഷത്തിലേറെയുള്ള അദ്ധ്വാനത്തിന്റെയും, സിനിമയെന്ന ആവേശത്തിന്റെയും ഫലമായി ഉണ്ടായ സൃഷ്ടിയാണ്. ഇതു വരെ നമ്മുടെ ചരിത്രസിനിമകളിലൊന്നും പ്രതിപാദിക്കാത്ത ആ കാലഘട്ടത്തിലെ വളരെ തീക്ഷ്ണമായ ചില വിഷയങ്ങളും അധസ്ഥിത ജനതയ്ക്കു വേണ്ടി അന്ന് ധീര പോരാട്ടം നടത്തിയ ഒരു നവോത്ഥാന നായകന്റെ ജീവിതവുമാണ് ഈ സിനിമയിലൂടെ പറയുന്നത്.
ഈ സിനിമ സാക്ഷാത്കരിക്കാൻ അക്ഷീണ പരിശ്രമം നടത്തിയ എല്ലാ സഹപ്രവർത്തകരേയും അഭിനന്ദിക്കുകയാണെന്നും വിനയൻ വ്യക്തമാക്കി.

Read Also: ഡോ. ആർഎൽവി രാമകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അഭിപ്രായപ്രകടനവുമായി സംവിധായകൻ വിനയൻ

സംവിധായകൻ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിർമ്മാതാക്കൾ വി.സി പ്രവീൺ, ബൈജു ​ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ​ഗോപാലൻ, ടിനിടോം , ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.

റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം. ജയചന്ദ്രൻ സം​ഗീതം പകർന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സം​ഗീതം ഒരുക്കിയത് തമിഴിലെ പ്രമുഖ സം​ഗീതജ്ഞൻ സന്തോഷ് നാരായണനാണ്. ഷാജി കുമാർ ഛായാ​ഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സുപ്രീം സുന്ദർ, രാജശേഖർ, മാഫിയ ശശി എന്നിവർ ഒരുക്കിയ സംഘടന രം​ഗങ്ങൾ സിനിമയുടെ പ്രത്യേകതയാണ്. പ്രൊജക്റ്റ് ഡിസൈനർ ബാദുഷയാണ്. അജയൻ ചാലിശ്ശേരി കലാ സംവിധാനവും പട്ടണം റഷീദ് മേക്കപ്പും നിർവഹിച്ചിരിക്കുന്നു.

വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കണ്ട്രോളർ – രാജൻ ഫിലിപ്പ്, പിആർ‍ ആന്റ് മാർക്കറ്റിം​ഗ് – കണ്ടന്റ് ഫാക്ടറി, അസോസിയേറ്റ് ഡയറക്ടർ – ഉബൈനി യൂസഫ്, അസിസ്റ്റന്റ് ഡയറക്ടർമാർ – സംഗീത് വി.എസ്., അർജ്ജുൻ എസ് കുമാർ, മിഥുൻ ബാബു സഞ്ജയ്, അജയ് റാം, ശരത്ത് എം.എസ്., അളകനന്ദ ഉണ്ണിത്താൻ, പ്രൊഡക്‌ഷൻ മാനേജർമാർ – ജിസ്സൺ പോൾ, റാം മനോഹർ, പിആർഒ – വാഴൂർ ജോസ്, എ.എസ്. ദിനേശ്.

Story Highlights: 19th century making video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here