Advertisement

കരിപ്പൂരിൽ ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; രണ്ടു പേർ കുടുങ്ങി

August 16, 2022
Google News 3 minutes Read
Attempt to smuggle gold in Karipur; Two people were arrested

കരിപ്പൂരിൽ പൊലീസ് നടത്തിയ സ്വർണവേട്ടയിൽ രണ്ടു പേർ അറസ്റ്റിലായി. ഷാർജയിൽ നിന്ന് കടത്തിയ ഒരു കിലോയിലധികം സ്വർണമാണ് പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് തൂണേരി സ്വദേശി മുഹമ്മദ് ആസിഫാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ( Attempt to smuggle gold in Karipur; Two people were arrested )

Read Also: കരിപ്പൂരിൽ വൻ സ്വർണവേട്ട; മൈക്രോവേവ് ഓവനിൽ രഹസ്യ അറയുണ്ടാക്കി സ്വർണം കടത്താൻ ശ്രമം

മിശ്രിത രൂപത്തിലുള്ള സ്വർണം ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. മുഹമ്മദ് ആസിഫിനെ സ്വീകരിക്കാനെത്തിയ മലപ്പുറം മമ്പാട് സ്വദേശി മുഹമ്മദ് യാസിറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ മാസം അവസാനവും കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട നടന്നിരുന്നു. സ്വർണം കടത്താൻ ശ്രമിച്ച വിമാന ജീവനക്കാരൻ മുഹമ്മദ് ഷമീമാണ് അന്ന് പിടിയിലായത്. 2647 ഗ്രാം സ്വർണ മിശ്രിതം കടത്താൻ ശ്രമിച്ച ജീവനക്കാരനെ സിഐഎസ്എഫ് ആണ് പിടികൂടിയത്. റൺവേയോട് ചേർന്ന ഭാഗത്തുനിന്നാണ് പരിശോധനക്കിടെ ജീവനക്കാരൻ പിടിയിലായത്.

Story Highlights: Attempt to smuggle gold in Karipur; Two people were arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here