Advertisement

ചുമത്തിയിരിക്കുന്നത് 34 ബലാത്സംഗങ്ങളും 21 ലൈംഗിക ആക്രമണങ്ങളും; വിധി കാത്ത് ‘പോൺ കിംഗ്’ റോൺ ജെറമി

August 16, 2022
2 minutes Read
porn king ron jeremy

ഒരു കാലത്ത് ഹോളിവുഡ് പോൺ ഇൻഡസ്ട്രി അടക്കിഭരിച്ചിരുന്നയാളാണ് റോൺ ജെറമി. എന്നാൽ, ഇന്ന് 34 ബലാത്സംഗ കേസുകളിലും 21 ലൈംഗിക ആക്രമണ കേസുകളിലും വിധി കാത്ത് കഴിയുകയാണ് 69കാരനായ ഇയാൾ. ഇന്നലെ ചാനൽ 4 സംപ്രേഷണം ചെയ്ത ഒരു ഡോക്യുമെൻ്ററിയിൽ സംസാരിച്ച മുൻ പോൺ താരം ബ്രിറ്റ് ലിയാൻ യങ് വെളിപ്പെടുത്തിയത് 2000 പേർ പങ്കെടുത്ത പാർട്ടിയിൽ, തിരക്കുള്ള നൈറ്റ് ക്ലബിൽ വച്ച് ജെറമി തന്നെ ബലാത്സംഗം ചെയ്തു എന്നാണ്. (porn king ron jeremy)

ജെറമി ഇങ്ങനെയാണ് ചെയ്യുന്നതെന്നും അയാൾക്കെതിരെ പരാതി നൽകരുതെന്നും സുഹൃത്തുക്കളും മറ്റും തന്നോട് പറഞ്ഞതായി ബ്രിറ്റ് പറയുന്നു. മുൻപ്, ആളുകൾ അയാളെ ദൈവത്തെപ്പോലെ ആരാധിച്ചിരുന്നു. പക്ഷേ, അയാളൊരു രാക്ഷസനായിരുന്നു എന്നും ‘പോൺ കിംഗ്: ദി റൈസ് ആൻഡ് ഫാൾ ഓഫ് റോൺ ജെറമി’ എന്ന ഡോക്യുമെൻ്ററിയിൽ ബ്രിറ്റ് പറയുന്നു. ബ്രിറ്റ് ഉൾപ്പെടെ നിരവധി പേരാണ് റോണിൻ്റെ ബലാത്സംഗങ്ങളെപ്പറ്റി ഡോക്യുമെറ്ററിയിൽ വെളിപ്പെടുത്തിയത്. നൈറ്റ് ക്ലബുകളിലും പബുകളിലും മറ്റും വച്ച് പരസ്യമായി റോൺ ബലാത്സംഗം ചെയ്ത് ഒട്ടേറെ ആളുകളെയാണ്. 2020 ജൂണിലാണ് ഇയാൾ അറസ്റ്റിലാവുന്നത്.

Read Also: ഡ്യുറൻഡ് കപ്പ്: യുവനിരയുമായി ബ്ലാസ്റ്റേഴ്സ്; സംഘത്തിൽ 18 മലയാളികൾ

റോൺ ഹ്യാട്ട് എന്ന റോൺ ജെറമി 1979ലാണ് പോൺ സിനിമകളിൽ അഭിനയിച്ചുതുടങ്ങിയത്. സമൂഹം പൊതുവെ പുരുഷനു കല്പിച്ചുകൊടുക്കുന്ന ശരീരസൗന്ദര്യം ഇല്ലാത്തയാളായിരുന്നു റോൺ. തടിച്ച്, കുറിയ റോൺ പക്ഷേ, 2000 സിനിമകളിൽ മുഖ്യവേഷത്തിലഭിനയിച്ചു. ഏറ്റവുമധികം പോൺ സിനിമകളിൽ അഭിനയിച്ചയാളാണ് റോൺ. 2007ൽ ഇയാൾ ഒരു പോൺ സിനിമയിൽ അഭിനയിക്കാൻ വാങ്ങിയത് 150,000 യൂറോ ആയിരുന്നു. 550 പുരുഷന്മാരും ഒരു സ്ത്രീയും പങ്കെടുത്ത ഒരു ലോക റെക്കോർഡ് സിനിമയിലഭിനയിക്കാനാണ് റോൺ ഇത്ര ഭീമമായ തുക പ്രതിഫലമായി വാങ്ങിയത്. റോണിന് വൃത്തിയുണ്ടായിരുന്നില്ലെന്ന് സഹ അഭിനേതാക്കൾ പരാതിപ്പെട്ടിരുന്നു. ലൈംഗിക സീനുകളിൽ അഭിനയിക്കാനെത്തുന്നത് കുളിക്കാതെയായിരുന്നു.

റോണിനെതിരെ ആദ്യമായി രംഗത്തുവരുന്നത്, 2004ൽ ജിഞ്ചർ ലിയാൻ എന്ന പോൺ അഭിനേത്രിയായിരുന്നു. എന്നാൽ, ഇവർ നുണ പറയുകയാണെന്ന് റോൺ ആരാധകർ പറഞ്ഞു. ജിഞ്ചറിനെതിരെ വലിയ പ്രതിഷേധങ്ങളുമുണ്ടായി.

എന്നാൽ, റോണിൻ്റെ പ്രശസ്തി വർധിച്ചുകൊണ്ടിരുന്നു. സ്വന്തം കാമുകിമാരുടെ ശരീരത്തിൽ തടവാൻ യുവാക്കൾ തന്നെ റോണിനോട് ആവശ്യപ്പെടാറുണ്ടായിരുന്നു. തുടർന്ന് ഇയാൾ സ്വന്തം റിയാലിറ്റി ഷോയും ബ്രാൻഡും അവതരിപ്പിച്ചു. ഇതോടെ റോണിനെതിരെ വന്ന പീഡനാരോപണങ്ങളൊക്കെ മുങ്ങിപ്പോയി. ഒരു പരിപാടിയിലെ റെഡ് കാർപറ്റിൽ വച്ച് റോൺ പോൺ നടിയായ അലന ഇവാൻസിനെ ലൈംഗികമായി ഉപദ്രവിച്ചു. ഇതൊന്നും ആളുകൾ വിശ്വസിച്ചില്ല. എന്നാൽ, 2017ൽ ഇയാൾ കുടുങ്ങി. യൂട്യൂബറും പോൺ നടിയുമായ ജിഞ്ചർ ബാങ്ക്സ് റോണിൻ്റെ പീഡനത്തെപ്പറ്റി തുറന്നുപറഞ്ഞതിൽ നിയമം ഇടപെട്ടു. അന്വേഷണങ്ങൾക്കൊടുവിൽ ഇയാൾ പിടിയിലായി. 34 ബലാത്സംഗങ്ങളും 21 ലൈംഗിക ആക്രമണങ്ങളുമാണ് ഇയാൾക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്. നിലവിൽ ഇയാളുടെ ആരോഗ്യസ്ഥിതി വളരെ മോശമാണ്.

Story Highlights: porn king ron jeremy trial

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top