ഉയർന്ന പലിശ; മികച്ച റിട്ടേൺ; പുതിയ നിക്ഷേപ പദ്ധതി അവതരിപ്പിച്ച് എസ്ബിഐ

ഉയർന്ന പലിശ നൽകുന്ന മികച്ച നിക്ഷേപ പദ്ധതി അവതരിപ്പിച്ച് എസ്ബിഐ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് എസ്ബിഐ ഉത്സവ് ഡെപ്പോസിറ്റ് എന്ന ഫിക്സഡ് ഡെപ്പോസിറ്റ് പദ്ധതി അവതരിപ്പിച്ചത്. ( sbi introduces new fd scheme )
നിങ്ങളുടെ നിക്ഷേപം നിങ്ങൾക്ക് വേണ്ടി അധ്വാനിക്കട്ടെ. അവതരിപ്പിക്കുന്നു ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് ഉയർന്ന പലിശ നൽകുന്ന ഉത്സവ് ഡെപ്പോസിറ്റ് – എസ്ബിഐ ട്വീറ്റ് ചെയ്തതിങ്ങനെ.
1000 ദിവസത്തെ കാലാവധി മാത്രമുള്ള ഈ ഫിക്സഡ് ഡെപ്പോസിറ്റിന് 6.10% പലിശയാണ് എസ്ബിഐ നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 0.50% അധിക പലിശയും എസ്ബിഐ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്കീമിൽ ചേരാൻ ആഗ്രഹമുള്ളവർ 75 ദിവസത്തിനകം എസ്ബിഐയുമായി ബന്ധപ്പെടണം.
Read Also: എസ്ബിഐ സേവനങ്ങൾ ഇനി വീട്ടുപടിക്കൽ എത്തും സൗജന്യമായി ! അപേക്ഷിക്കേണ്ടത് എങ്ങനെ ?
Let your finances do the hard work for you.
— State Bank of India (@TheOfficialSBI) August 14, 2022
Introducing 'Utsav' Deposit with higher interest rates on your Fixed Deposits!#SBI #UtsavDeposit #FixedDeposits #AmritMahotsav pic.twitter.com/seMdVaOz0e
നേരത്തെ, ഭിന്നശേഷിക്കാരായ ഉപഭോക്താക്കൾക്ക് സൗജന്യമായി എസ്ബിഐ ഡോർസ്റ്റെപ് ബാങ്കിംഗ് സർവീസുകൾ ആരംഭിച്ചിരുന്നു. കാഷ് പിക്ക് അപ്, കാഷ് ഡെലിവറി, ചെക്ക് പികപ്, ഫോം 15എച്ച് പിക്ക് അപ്, കെവൈസ് രേഖകളുടെ പിക് അപ് എന്നിങ്ങനെയുള്ള സേവനങ്ങൾ എസ്ബിഐ ഉറപ്പ് നൽകുന്നു. മാസത്തിൽ മൂന്ന് തവണ ഇത്തരം സേവനങ്ങൾ സൗജന്യമായി നേടാം. ഹോം ബ്രാഞ്ചിൽ നിന്ന് 5 കിമി പരിധിയിൽ താമസിക്കുന്ന ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, രോഗബാധിതർ, കാഴ്ച ശക്തിയില്ലാത്തവർ എന്നിവർക്കും സേവനം ലഭ്യമാണ്.
Story Highlights: sbi introduces new fd scheme
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here