Advertisement

ബസ് യാത്രക്കാരായ സ്ത്രീകളുടെ സ്വർണവും പണവും അടിച്ചുമാറ്റുന്ന യുവാവും ഭാര്യമാരും അറസ്റ്റിൽ

August 16, 2022
Google News 2 minutes Read
Tamil group arrested for extorting women's gold and money

ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകളിൽ നിന്ന് സ്വർണവും പണവും കവരുന്ന യുവാവും ഭാര്യമാരും അറസ്റ്റിൽ. പാലക്കാട് ജില്ലയിലെ മങ്കരയിലാണ് സംഭവം. തമിഴ്നാട്ടിൽ നരികൊറവ കോളനയിലെ താമസക്കാരായ കസ്തൂരി (24), ഗായത്രി (25), അവരുടെ ഭർത്താവ് ശക്തിവേൽ (27) എന്നിവരെയാണ് മങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും പഴ്സുകളും എ.ടി.എം കാർഡുകളും രേഖകളും പിടിച്ചെടുത്തു.

ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഇവർ പതിവായി യാത്ര ചെയ്ത് കവർച്ച നടത്താറുണ്ടെന്നും ഗ്യാസ് നന്നാക്കാനെന്ന വ്യാജേന വീടുകളിൽ എത്തി മോഷണം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ 29ന് മാങ്കുറിശ്ശിയിൽ ബസ് യാത്രക്കാരിയുടെ ഏഴുപവൻ ആഭരണവും 63,000 രൂപയും കവർന്ന സംഭവത്തിലാണ് പ്രതികൾ പിടിയിലായത്. എരുത്തേമ്പതിയിൽ വാടകക്ക് താമസിച്ചാണ് ഇവർ മോഷണം ആസൂത്രണം ചെയ്തിരുന്നത്.

Read Also: സ്കൂട്ടറിന്റെ സീറ്റിനടിയിൽ രണ്ട് കിലോ കഞ്ചാവ്; യുവാവ് അറസ്റ്റിൽ

പാലക്കാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ദിവസങ്ങളോളം ബസിൽ നിരീക്ഷണം നടത്തിയാണ് സംഘത്തെ പിടികൂടിയത്. ഒറ്റപ്പാലം- പാലക്കാട് റൂട്ടിലും മണ്ണാർക്കാട് റൂട്ടിലുമുള്ള ബസുകളിലാണ് മോഷണത്തിനായി കയറുന്നത്. മങ്കര എസ്.എച്ച്.ഒ കെ. ഹരീഷ്, എസ്.ഐമാരായ സുരേഷ്, എസ്. ജലീൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പാലക്കാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Story Highlights: Tamil group arrested for extorting women’s gold and money

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here