പാലിയേക്കരയില്‍ ടോള്‍ തട്ടിപ്പ്?; വര്‍ഷങ്ങളായി അധിക ടോള്‍ ഈടാക്കിയതിന്റെ രേഖകള്‍ പുറത്ത്

പാലിയേക്കരയില്‍ വര്‍ഷങ്ങളായി അധിക ടോള്‍ ഈടാക്കിയതിന്റെ രേഖകള്‍ പുറത്ത്. 2016 ല്‍ നടത്തിയ ക്രമക്കേടിന്റെ രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നത്. ടോള്‍ ഈടാക്കുന്ന അടിസ്ഥാന വില 40 പൈസയ്ക്ക് പകരം ഒരു രൂപ ഈടാക്കിയതായി രേഖകളില്‍ വ്യക്തമാണ്.
2011 വിജ്ഞാപന പ്രകാരം 40 പൈസയാണ് ടോള്‍ ഈടാക്കാനുള്ള അടിസ്ഥാന വില. ഇത് തിരുത്താനാകില്ല. എന്നാല്‍ അടിസ്ഥാന വില തിരുത്തിയതായി രേഖകളില്‍ വ്യക്തമാണ്. 2016 ല്‍ 40 പൈസയ്ക്ക് പകരം 1 രൂപ അടിസ്ഥാന വില കണക്കാക്കിയാണ് ടോള്‍ നിരക്ക് കണക്കാക്കിയത്.
Read Also: സൂക്ഷ്മപരിശോധനയില്ലാതെ വിജ്ഞാപനം;നിയമ-ഭക്ഷ്യവകുപ്പുകള്‍ തമ്മില്‍ തര്‍ക്കം
കഴിഞ്ഞ വര്‍ഷം മൊത്തവില സൂചികയില്‍ മാറ്റം വരുത്തി ടോള്‍ ഈടാക്കുന്നതിന്റെ രേഖകള്‍ ട്വന്റിഫോര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഒന്നുകില്‍ അടിസ്ഥാന വിലയില്‍ അല്ലെങ്കില്‍ മൊത്തവില സൂചികയില്‍ ഏതെങ്കിലും ഒന്നില്‍ മാറ്റം വരുത്തി വര്‍ഷങ്ങളായി ടോള്‍ നിരക്കില്‍ മാറ്റം വരുത്തുന്നുണ്ടെന്ന് വ്യക്തം. അടിസ്ഥാന വിലയും മൊത്തവിലയും ദൂരവുമാണ് ടോള്‍ നിരക്ക് കണക്കാക്കാന്‍ ഉപയോഗിക്കുന്ന മൂന്ന് മാനദണ്ഡങ്ങള്‍.
Story Highlights: toll fraud in paliyekkara toll plaza
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here