വരമ്പ് ചവിട്ടി നശിപ്പിച്ചു എന്നാരോപിച്ച് കുട്ടികളെ ക്രൂരമായി മർദിച്ച് അയൽവാസി

വയനാട് നടവയൽ നെയ്ക്കുപ്പ ആദിവാസി കോളനിയിൽ കുട്ടികൾക്ക് അയൽവാസിയുടെ മർദ്ദനം. ആറും ഏഴും വയസ്സുള്ള മൂന്നു കുട്ടികളെയാണ് മർദിച്ച് പരുക്കേൽപ്പിച്ചത്. കേണിച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇന്നലെ വൈകുന്നേരമാണ് നെയ്ക്കുപ്പ ആദിവാസി കോളനിയിലെ മൂന്ന് കുട്ടികളെ അയൽവാസി രാധാകൃഷ്ണൻ ക്രൂരമായി മർദിച്ചത്. തൻ്റെ വയലിലെ വരമ്പ് ചവിട്ടി നശിപ്പിച്ചു എന്നാരോപിച്ചായിരുന്നു മർദനം.
കാലിനും പുറത്തും പരുക്കേറ്റ കുട്ടികളെ പനമരം ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. മർദനമേറ്റ കുട്ടികളിൽ ഒരാള് നേരത്തെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയയാതാണ്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേണിച്ചിറ പോലീസ് രാധാകൃഷ്ണനെതിരെ കേസെടുത്തു. എസ്എസി എസ്ടി അതിക്രമ നിരോധന നിയമപ്രകാരമാണ് കേസ്. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പിയ്ക്ക് ആണ് അന്വേഷണ ചുമതല.
Story Highlights: wayanad kid attacked by neighbor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here