Advertisement

കാക്കനാട് ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

August 16, 2022
Google News 2 minutes Read
youth found dead kakkanad flat

കാക്കനാട് ഇൻഫോപാർക്കിന് സമീപമുള്ള ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം റൂമിനുള്ളിൽ കെട്ടിപ്പൊതിഞ്ഞ് വെച്ചിരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ( youth found dead kakkanad flat )

മലപ്പുറം സ്വദേശി സജീവ് കൃഷ്ണയാണ് മരിച്ചത്. കൊലപാതകമെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

അഞ്ച് സുഹൃത്തുകൾ ഒന്നിച്ചായിരുന്നു ഫ്ളാറ്റിൽ താമസിച്ചിരുന്നത്. നാല് സുഹൃത്തുകൾ വിനോദ യാത്രക്കും, നാട്ടിലും പോയിരിക്കുകയായിരുന്നു.
ഫോണിൽ വിളിച്ച് കിട്ടാതെ വന്നതോടെ ഫ്ലാറ്റിന്റെ ഡുപ്ലികേറ്റ് ഉണ്ടാക്കി ഫ്ലാറ്റ് തുറന്നു. മൃതദേഹം പൈപ്പ് ഡെക്റ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.

ഒപ്പം രണ്ടു ദിവസം താമസിച്ച മറ്റൊരു ഫ്ലാറ്റിലെ സുഹൃത്തിനെ കാണാനില്ല. സംഭവത്തിൽ ഇൻഫോ പാർക്ക് പൊലീസ് പരിശോധന നടത്തുകയാണ്.

Story Highlights: youth found dead kakkanad flat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here