‘ഒരു സ്പോർട്സ് ടീമും വാങ്ങില്ല’; മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങുമെന്ന് പറഞ്ഞത് തമാശയെന്ന് ഇലോൺ മസ്ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങുമെന്ന് പറഞ്ഞത് തമാശയെന്ന് സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക്. ഒരു സ്പോർട്സ് ടീമും വാങ്ങില്ല എന്നും തൻ്റെ ട്വിറ്റർ ഹാൻഡിലിൽ മസ്ക് കുറിച്ചു. നേരത്തെ, താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങുമെന്ന് മസ്ക് ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിൽ ഒരു യൂസർ ‘ഇത് സത്യമാണോ?’ എന്ന് ചോദിച്ചിരുന്നു. ഇതിനു മറുപടി ആയാണ് താൻ പറഞ്ഞത് തമാശയാണെന്ന് മസ്ക് കുറിച്ചത്.
അതേസമയം, പ്രീമിയർ ലീഗ് സീസണിൽ കളിച്ച രണ്ട് മത്സരങ്ങളിലും യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. ബ്രൈറ്റണെതിരായ ആദ്യ മത്സരത്തിൽ രണ്ടിനെതിരെ ഒരു ഗോളിനു പരാജയപെട്ട യുണൈറ്റഡ് ബ്രെൻ്റ്ഫോർഡിനെതിരായ രണ്ടാം മത്സരത്തിൽ മടക്കമില്ലാത്ത 4 ഗോളുകൾക്ക് കീഴടങ്ങി. ഇതോടൊപ്പം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിടാനൊരുങ്ങുകയാണ്. നേരത്തെ ക്രിസ്റ്റ്യാനോയെ ടീമിൽ നിലനിർത്തുമെന്ന് നിലപാടെടുത്തിരുന്ന യുണൈറ്റഡ് ഇപ്പോൾ ആ നിലപാട് മാറ്റിയിരിക്കുകയാണ്. താരത്തിന് കബ് വിടണമെങ്കിൽ ആവാം എന്നാണ് നിലവിൽ യുണൈറ്റഡിൻ്റെ നിലപാട്.
Story Highlights: elon musk manchester united
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here